മലമാനിനെ വേട്ടയാടിയ സംഭവം; മുഴുവന്‍ പ്രതികളും അറസ്റ്റില്‍
മേപ്പാടി: മലമാനിനെ വേട്ടയാടിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും വനം വകുപ്പ് പിടികൂടി.
ഏഴ് പ്രതികളില്‍ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ ചുളിക്ക സ്വദേശി മങ്കരത്തൊടിയില് അബൂതാഹിര്‍ (27) നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു.
ഇയാളെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്നാണ് മറ്റുവള്ളവരെ അറസ്റ്റ ചെയ്തത്.
തൃക്കൈപ്പറ്റ ചൂരിക്കുനി വയല്‍ സില്‍ജോ ഫ്രാന്‍സിസ് (24), കാരക്കാമല-അഞ്ചാംമൈല്‍ കിബറത്ത് മുഹമ്മദ് ബഷീര്‍(32), അഞ്ചാം മൈല്‍ കിബറത്ത് അബ്ദുല്ല (32) എന്നിവരേ കഴിഞ്ഞദിവസവും പുത്തുമല സ്വദേശി മുസ്തഫ, കമ്പളക്കാട് സ്വദേശി കുടുക്കന്‍ സലാം, പനമരം കാവാടം സ്വദേശി മിഥിലാജ് എന്നിവരേ ഇന്നലെയുമാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സൗത്ത് വയനാട് ഡിവിഷനില്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചില്‍ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന ചുളുക്ക എസ്റ്റേറ്റ് പാടിയില്‍ നിന്നും അനധികൃതമായി മലമാനിന്റെ ഇറച്ചി ശേഖരിച്ച കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ പിടികൂടിയത്.
പ്രതികളില്‍ നിന്നും വന്യമൃഗത്തിന്റെ ഇറച്ചിയും വെടി വെക്കാനുപയോഗിച്ച നാടന്‍ കള്ളതോക്കും തിരകളും മറ്റായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അനധികൃതമായി കള്ളത്തോക്കുപയോഗിച്ച് പച്ചക്കാട് ഭാഗത്തു നിന്നും ഏഴ് പേര് ചേര്‍ന്ന് ഒരു മലമാനിനെ വെടി വെക്കുകയും ഇറച്ചി പങ്കിട്ടെടുത്ത ശേഷം ജഡാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയുമായിരുന്നു.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറായ കെ ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.പി അഭിലാഷ്, പി ഷിജു ജോസ്, ടി.പി വേണുഗോപാലന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ പി ഗിരീഷ്, എം മോഹന്‍ദാസന്‍, കെ ബാബു, കെ.ആര് വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജോമിഷ് കെ. ജോണി, ബി സംഗീത്, ഗണേഷ് ബാബു, എം.സി ബാബു, എം.ബി മോഹനന് ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."