ഹര്‍ത്താലിനെതിരേ വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച്
കോഴിക്കോട്: ജില്ലയില്‍ തുടര്‍ച്ചയായി വരുന്ന ഹര്‍ത്താലിനെതിരേ വ്യാപാരികള്‍ പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂത്ത് വിങ് നഗരത്തില്‍ മാര്‍ച്ച് നടത്തി.
കടകളടച്ചുള്ള ഹര്‍ത്താലില്‍ നഷ്ടം വ്യാപാരികള്‍ക്ക് മാത്രമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. ജില്ലയിലെ കച്ചവട സീസണായ റമദാന് മാസത്തില്‍ മൂന്നു ദിവസം കടകളടച്ചിടേണ്ടിവന്നത് വലിയ നഷ്ടമാണ് വ്യാപാരികള്ക്കുണ്ടാക്കിയതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ കെ. സേതുമാധവന് പറഞ്ഞു.
കടകളടപ്പിക്കുന്നത് വിജയമാണെന്ന രാഷ്ട്രീയക്കാരുടെ നിലപാട് ശരിയല്ല. വ്യാപാരമൊഴികെയുള്ള എല്ലാത്തിനും അനുമതി കൊടുക്കുന്ന ഹര്‍ത്താല്‍ വ്യാപാരിയുടെ ജീവിക്കാനുള്ള സാഹചര്യമാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം. ബാബുമോന്, മനാഫ് കാപ്പാട്, സലീം രാമനാട്ടുകര, ഗിരീഷ് ബാലുശേരി, പ്രേമന് ചെറുവണ്ണൂര്‍, എം.കെ ഷമീര്‍, റാഷിദ് തണല്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."