
റേഷന് കാര്ഡ്: അനര്ഹരെ തേടി അധികൃതര് വീടുകളിലേക്ക്
മഞ്ചേരി: നിരവധി തവണ നിര്ദേശങ്ങള് നല്കിയിട്ടും മുന്ഗണനാ ലിസ്റ്റില് നിന്നും ഒഴിയാന് തയ്യാറാകാതെ അനര്ഹര്. അര്ഹത ഇല്ലാതിരുന്നിട്ടും മുന്ഗണനാ ലിസ്റ്റില് കഴിയുന്നവരെ തേടി രണ്ടാംഘട്ട പരിശോധന ഊര്ജിതമാക്കുകയാണ് സിവില് സപ്ലൈസ് വകുപ്പ് അധികൃതര്. വിവിധ സ്ക്വാാഡുകള് രൂപീകരിച്ചാണ് അനര്ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള് നടക്കുന്നത്. ജില്ലയില് അര്ഹതപ്പെട്ട ആയിരങ്ങളുടെ അപേക്ഷ കെട്ടിക്കിടക്കുമ്പോഴാണ് നിരവധിയാളുകള് അനര്ഹമായി റേഷന് ഭക്ഷ്യധാന്യങ്ങള് കൈക്കലാക്കുന്നത്. സര്ക്കാര് ഉദ്യോഗസ്ഥരുള്പ്പെടെ ഇപ്പോഴും മുന്ഗണനാ ലിസ്റ്റിലുണ്ടെന്നതാണ് വിവരം. കഴിഞ്ഞ ഒരു വര്ഷത്തിനിടെ മുന്ഗണനാ ലിസ്റ്റിലെ അനര്ഹരെ കണ്ടെത്താന് സര്ക്കാര് പല നടപടികളും സ്വീകരിച്ചിരുന്നെങ്കിലും ഒഴിയാബാധയായി അനര്ഹര് കടിച്ചുതൂങ്ങുകയാണ്. എന്നാല് അര്ഹരായവര്ക്ക് അവസരം ലഭിക്കാന് മുന്ഗണനാ ലിസ്റ്റില് നിന്ന് സ്വയം ഒഴിഞ്ഞുകൊടുത്ത നല്ല മനുഷ്യരും ജില്ലയിലുണ്ട്. 1000 ചതുരശ്ര അടിയില് കൂടുതല് വിസ്തീര്ണമുള്ള വീടുള്ളവര്, ഒരേക്കറില് കൂടുതല് ഭൂമിയുള്ളവര്, നാല് ചക്ര വാഹനമുള്ളവര് (ടാക്സി ഒഴിച്ച്), സര്ക്കാര് പൊതുമേഖലാ സ്ഥാപനങ്ങളില് ജോലിയുള്ള അംഗങ്ങളുള്ള കുടുംബം, ആദായ നികുതി അടക്കുന്ന കുടുംബം,
സര്വിസ് പെന്ഷനും ബന്ധപ്പെട്ട ആനുകൂല്യങ്ങളുമുള്ള കുടുംബം, 25,000 രൂപയിലേറെ വരുമാനമുളള കുടുംബം എന്നിവര് ലിസ്റ്റില് ഉള്പ്പെട്ടിട്ടുണ്ടെങ്കില് സ്വമേധയാ പുറത്തു പോകേണ്ടതാണെണ് വകുപ്പ് അധികൃതര് പലകുറി അറിയിപ്പുകള് നല്കിയിട്ടും അനര്ഹരെ പുറത്താക്കാന് സാധിച്ചിട്ടില്ല. വിവിധ മാരക രോഗങ്ങള് പിടിപ്പെട്ട് ചികിത്സയില് കഴിയുന്ന നിര്ധന കുടുംബത്തിലുള്ളവര് മുന്ഗണനാ ലിസ്റ്റില് ഉള്പ്പെടാതെ പുറത്ത് നില്ക്കുമ്പോള് ലക്ഷങ്ങള് ശമ്പളം വാങ്ങുന്ന ഉയര്ന്ന ജോലിയുള്ളവര് അര്ഹതപ്പെട്ടവരുടെ അവകാശങ്ങള് തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. അനര്ഹരെ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളെ ഏല്പ്പിച്ചിരുന്നെങ്കിലും പലരും കള്ള സത്യാവാങ്ങ്മൂലം നല്കി അര്ഹരായവരുടെ അന്നം മുടക്കുകയാണ്. അനര്ഹരെ കണ്ടെത്തുന്ന നടപടികള് കാര്യക്ഷമമാകണമെങ്കില് താഴെ തട്ടില് നടക്കുന്ന സര്വേ സത്യസന്ധമായി പൂര്ത്തീകരിക്കണം. എന്നാല് വാര്ഡ് തലങ്ങളില് രാഷ്ട്രീയ നേതൃത്വം ഇഷ്ടക്കാരെയും പാര്ട്ടിക്കാരെയും മുന്ഗണനാ ലിസ്റ്റില് നിലനിര്ത്താന് ശ്രമിക്കുകയാണ്.
ജില്ലയിലെ അനര്ഹരെയും അര്ഹരെയും കുറിച്ചുള്ള പൂര്ണ വിവരങ്ങള് ഇതുവരെ സിവില് സപ്ലൈസ് വകുപ്പിന് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ലഭ്യമായ വിവരങ്ങളുടെ ലിസ്റ്റനുസരിച്ച് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. റേഷന് വ്യാപാരികള്ക്ക് കടയുടെ പരിധിയില് ഉള്പ്പെട്ട അനര്ഹരെ വേഗത്തില് കണ്ടെത്തി റിപ്പോര്ട്ട് ചെയ്യാനാകും. എന്നാല് പലയിടങ്ങളിലും കാര്ഡുടമകളും റേഷന് കട നടത്തുന്നവരും തമ്മില് വാക്കേറ്റം ഉണ്ടായതോടെ അനര്ഹര്ക്ക് മുന്നില് റേഷന് വ്യാപാരികള് കണ്ണടക്കുകയാണ്.
ഇപോസ് മെഷീന് സംവിധാനം നിലവില് വന്നാല് അനര്ഹരെ കണ്ടെത്തുന്ന നടപടികള് വേഗത്തിലാക്കുമെന്ന് സിവില് സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നെങ്കിലും അനര്ഹര് ഇപ്പോഴും ആനുകൂല്യങ്ങള് കൈപ്പറ്റി കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിവിൽ സപ്ലൈസ് അഴിമതി കേസിൽ സർക്കാരിന്റെ അപ്പീലിനെതിരെ അടൂർ പ്രകാശ് സുപ്രീം കോടതിയിൽ
Kerala
• 18 days ago
ടി-20യിലെ ധോണിയുടെ റെക്കോർഡും തകർത്തു; വീണ്ടും ചരിത്രമെഴുതി സഞ്ജു
Cricket
• 18 days ago
'നെയ്മർ ഒരു അതുല്യ പ്രതിഭയാണ്'; 2026 ലോകകപ്പിൽ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തണമെന്ന് റൊണാൾഡോ
Football
• 18 days ago
എയിംസ് എവിടെ വേണം? വിവിധ ജില്ലകൾക്കായി നേതാക്കളുടെ അടിപിടി; തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകരുതെന്ന് ആരോഗ്യമന്ത്രി
Kerala
• 18 days ago
ഫലസ്തീനെ അനുകൂലിച്ച് പ്രസംഗിച്ചു; പുറകെ അമേരിക്കൻ പ്രതികാര നടപടി; കൊളംബിയൻ പ്രസിഡന്റിൻ്റേ വിസ റദ്ദാക്കി
International
• 19 days ago
In- Depth Story: അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ വട്ടം ചുറ്റിച്ച കുട്ടി ഹാക്കർ; വെർച്വൽ ലോകത്തെ പിടിച്ചു കുലുക്കിയ കുറ്റവാളിയിൽ നിന്ന് നായകയനിലേക്കുള്ള കെവിൻ മിട്നിക്കിൻ്റെ യാത്ര
crime
• 19 days ago
കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; അമ്മാവന് പിന്നിലെ അമ്മയും അറസ്റ്റില്
Kerala
• 19 days ago
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ബൗളിംഗ് കുന്തമുന ബുംറയല്ലെന്ന് അശ്വിൻ
Cricket
• 19 days ago
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; പരാതിയിൽ ഇ.എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാതെ പൊലിസ്, നിയമോപദേശം തേടും
Kerala
• 19 days ago
അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം; കാമുകിയുടെ വാക്കുകേട്ട് ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ
crime
• 19 days ago
കൊച്ചിയിൽ കരുതൽ തടങ്കലിൽ നിന്ന് രണ്ട് നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു; സുരക്ഷാ ജീവനക്കാരെ മർദിച്ച് മുങ്ങി
Kerala
• 19 days ago
31 വർഷങ്ങൾക്ക് ശേഷം പൂർവവിദ്യാർഥി സംഗമത്തിനെത്തി; അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയ ദമ്പതികൾ പിടിയിൽ
crime
• 19 days ago
ട്രംപിന്റെ വിമർശകനെതിരെ കുരുക്ക് മുറുക്കി അമേരിക്ക; മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ വിർജീനിയ ഫെഡറൽ കോടതിയിൽ രണ്ട് കുറ്റങ്ങൾ ചുമത്തി
International
• 19 days ago
തെരഞ്ഞെടുപ്പ് ചെലവും കണക്കുമില്ല; മന്ത്രി വി. അബ്ദുറഹിമാന്റെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ, നോട്ടിസ് നൽകി
Kerala
• 19 days ago
കുടിവെള്ള പൈപ്പ് പൊട്ടി നഷ്ടമായത് 40 ശതമാനം വെള്ളം; പൊട്ടിയത് 3 ലക്ഷം തവണ, ചോർച്ച അടക്കാൻ ചെലവായത് 353.14 കോടി!
Kerala
• 19 days ago
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത
Kerala
• 19 days ago
ഹജ്ജ് യാത്രക്കാർക്ക് ആശ്വാസം; കരിപ്പൂരിൽ ഇത്തവണ നിരക്ക് കുറയും, എയർ ഇന്ത്യ പുറത്ത്
Kerala
• 19 days ago
മുസ്ലിം പ്രദേശത്തെ പോളിംഗ് 70%ൽ നിന്ന് 18 ആയി ഇടിഞ്ഞു, ബിജെപി വോട്ട് വിഹിതം 17ൽ നിന്ന് 84 ആയി കുതിച്ചു; യുപിയിലെ കുന്ദർക്കിയിൽ ബിജെപിയുടെ 'അട്ടിമറി' ജയം ഇങ്ങനെ
National
• 19 days ago
ആധാർ സമർപ്പിക്കാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവുമില്ല; തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം
Kerala
• 19 days ago
പിണറായി വരുമ്പോൾ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്ന് രാജ്ഭവൻ; നാളെ മുഖ്യമന്ത്രി രാജ്ഭവനിൽ
Kerala
• 19 days ago
ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനം; അക്രമം മോഷണക്കുറ്റം ആരോപിച്ച്, പൊലിസും ആക്രമിച്ചു
National
• 19 days ago