HOME
DETAILS

ഇന്‍വര്‍ട്ടര്‍ യൂനിറ്റും റബര്‍ ഷീറ്റുകളും മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍

  
Web Desk
October 26 2018 | 05:10 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81

നിലമ്പൂര്‍: ഇന്‍വര്‍ട്ടര്‍ യൂനിറ്റും റബര്‍ ഷീറ്റുകളും മോഷ്ടിച്ച രണ്ടുപേര്‍ നിലമ്പൂര്‍ പൊലിസിന്റെ പിടിയിലായി. മമ്പാട് കോളജ് റോഡ് പത്തായക്കടവന്‍മുഹമ്മദ് ഷബീബ് (ഇന്‍വെര്‍ട്ടര്‍ ഷബീബ്-32), അരീക്കോട് കീഴുപറമ്പ് തൃക്കളയൂര്‍ ചക്കുങ്ങല്‍ ലുഖ്മാനുല്‍ ഹക്കീം (ഉടായിപ്പ് ഹക്കീം-40) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ. കെ.എം.ബിജുവും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാസം 27ന് മമ്പാട് ഫ്രണ്ട്‌സ് ക്ലബ് ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് ഇന്‍വര്‍ട്ടര്‍ യൂനിറ്റും ബാറ്ററിയും മോഷണം നടത്തിയത്. മമ്പാട് ടൗണില്‍ വച്ച് നേരത്തെ പിടിയിലായ ഒന്നാം പ്രതി ഷബീബിന്റെ മൊഴി പ്രകാരമാണ് രണ്ടാം പ്രതി ലുഖ്മാനെയും അറസ്റ്റ് ചെയ്തത്. ചളിപ്പാടം സ്വദേശി മൂലത്ത് അസൈനാരുടെ കടയില്‍ നിന്നും വാട്ടര്‍ പമ്പ്, വണ്ടൂര്‍ സ്വദേശി മുഹമ്മദിന്റെ വീട്ടില്‍ നിന്നും 50 കിലോ ഒട്ടുപാല്‍, മക്കരപറമ്പ് സ്വദേശിയുടെ ഒരു ക്വിന്റല്‍ അടക്ക എന്നിവയും ഇവര്‍ മോഷ്ടിച്ചതായി തെളിഞ്ഞുവെന്ന് പൊലിസ് പറഞ്ഞു. ഫ്രണ്ട്‌സ് ക്ലബിലെ ഇന്‍വര്‍ട്ടറും ബാറ്ററിയും ലുഖ്മാന്റെ വീട്ടു പരിസരത്ത് നിന്നും ഒട്ടുപാല്‍ വടപുറത്തെ കടയില്‍ നിന്നും പൊലിസ് കണ്ടെടുത്തു. പ്രതികള്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
കേസ് അന്വേഷണ സംഘത്തില്‍ സി.ഐയെ കൂടാതെ നിലമ്പൂര്‍ എസ്.ഐ റസിയ ബംഗാളത്ത്, എസ്.ഐ അഷറഫ്, എ.എസ്.ഐ മനോജ് കുമാര്‍, കെ.ഗിരീഷ് കുമാര്‍, എം.മുഹമ്മദ് ഷാഫി, ഇ.ജി പ്രദീപ്, ഫിറോസ് കാട്ടുമുണ്ട, റിയാസ്, വനിത സി.പി.ഒ ഷീബ, നിലമ്പൂര്‍ ഷാഡോ ടീമിലെ ടി.ശ്രികുമാര്‍, സുരേഷ് ബാബു, കെ.എം.ഷാഫി എന്നിവരുമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  8 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  24 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago