പടന്ന ഇനി ജില്ലയിലെ താറാവ് ഗ്രാമം
തൃക്കരിപ്പൂര്‍: പടന്ന ഗ്രാമപഞ്ചായത്ത് ഇനിമുതല്‍ താറാവ് ഗ്രാമം. മൃഗസംരക്ഷണ വകുപ്പിന്റെ 'താറാവ് ഗ്രാമം' പദ്ധതിയിലാണ് ജില്ലയില്‍നിന്നു പടന്ന തിരഞ്ഞെടുക്കപ്പെട്ടത്. പടന്നയിലെ 200 കുടുംബങ്ങള്‍ക്കാണ് പ്രഥമ ഘട്ടത്തില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഓരോ കുടുംബത്തിനും പത്തുവീതം താറാവുകളെയാണ് കൈമാറിയത്. രണ്ടര ലക്ഷം രൂപയുടെതാണ് പദ്ധതി. പൂര്‍ണമായും സൗജന്യമായാണ് കര്‍ഷകര്‍ക്ക് 52 ദിവസം പ്രായമുള്ള താറാവിന് കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം വലിയപറമ്പ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കിയത്.
സമീപഭാവിയില്‍ താറാവുമുട്ടയുടെ കാര്യത്തില്‍ പ്രദേശത്തെ സ്വയം പര്യാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വടക്കേപ്പുറം കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി മുഹമ്മദ് അസ്ലം, അംഗങ്ങളായ നൈ സുരേഷ്, എം. ചിത്ര, മൃഗസംരക്ഷണവകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. ഉമ്മന്‍ പി. രാജ്, പി.ആര്.ഒ ഡോ. പി. മുരളീധരന്, വെറ്ററിനറി സര്ജന് ഡോ.കെ. ശ്രീവിദ്യാ നമ്പ്യാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസര്‍ ടി.എം.സി ഇബ്റാഹിം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."