HOME
DETAILS
MAL
ബാലകൃഷ്ണപിള്ള തൊഗാഡിയ ആവരുത്: എസ്.എം.എഫ്
backup
August 02 2016 | 22:08 PM
വടകര: മതന്യൂനപക്ഷങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ക്കെതിരേ പ്രകോപനപരമായി പ്രസംഗിച്ച ആര് ബാലകൃഷ്ണപിള്ളയുടെ നടപടി മതേതര നേതാവായി കരുതപ്പെട്ട വ്യക്തിയില്‍നിന്നുണ്ടായ അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും അദ്ദേഹത്തിന്റെ പേരില്‍ നിയമനടപടി സ്വീകരിച്ച് അറസ്റ്റ്ചെയ്യണമെന്നും വടകര ബുസ്താനില്‍ ചേര്‍ന്ന വടകര മിന്‍ത്വഖ കമ്മിറ്റി പറഞ്ഞു. കെ.എം കുഞ്ഞബ്ദുള്ള മുസലിയാര്‍ അധ്യക്ഷനായി. വരയാലില്‍ മൊയ്തു ഹാജി, എം സുബൈര്‍ ഹാജി, എ.പി മഹമൂദ് ഹാജി, കുട്ടോത്ത് മൂസ ഹാജി, കോറോത്ത് നവാസ്, സി.പി കുഞ്ഞബ്ദുള്ള, പി.എം അബൂബക്കര്‍, മുഹമ്മദ് പടിഞ്ഞാറെത്തറ, എ.വി അബൂബക്കര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."