അന്തിക്കാടിന്റെ മണ്ണില്‍ ഹരിതവിപ്ലവം തീര്‍ത്ത് കര്‍ഷക മിത്ര കൂട്ടായ്മ
അന്തിക്കാട്: അന്തിക്കാടിന്റെ മണ്ണില്‍ ഹരിതവിപ്ലവം തീര്‍ത്ത് കര്‍ഷക മിത്ര കൂട്ടായ്മ. അന്തിക്കാട്ടുകാര്‍ക്ക് ഇനി മുതല്‍ വിഷ രഹിത പഴം പച്ചക്കറി ഭക്ഷിക്കുവാന്‍ അവസരമൊരുക്കുകയാണ് കര്‍ഷക മിത്ര കൂട്ടായ്മ.
ജൈവവളമുപയോഗിച്ച് നാട്ടിന്‍ പുറത്ത് ഉല്‍പാദിപ്പിക്കുന്ന പഴം പച്ചക്കറികള്‍ ഗ്രാമങ്ങളില്‍ തന്നെ വിറ്റഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ഷക മിത്ര കൂട്ടായ്മ ബുധനാഴ്ചച്ചന്ത തുടങ്ങിയത്. പയര്‍, ചീര, വെണ്ട മത്തന്‍, കുമ്പളം, വഴുതിന, കയ്പ, കൊള്ളി, പച്ചമുളക്, പച്ചക്കറിത്തൈകള്‍ എന്നിവയെല്ലാം ചന്തയിലുണ്ട്.
വിഷ രഹിത പച്ചക്കറിയിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും കര്‍ഷകര്‍ക്കു അവരുടെ ഉല്‍പന്നങ്ങള്‍ ഗ്രാമങ്ങളില്‍ തന്നെ വിറ്റഴിക്കാനും കഴിയുമെന്നതാണ് ബുധനാഴ്ചച്ചന്തയുടെ പ്രത്യേകത. ആദ്യ ദിവസം തന്നെ പച്ചക്കറി വാങ്ങാന്‍ നൂറു കണക്കിനാളുകളാണ് എത്തിയത്. അന്തിക്കാട് സെന്ററില്‍ ആരംഭിച്ച വിഷ രഹിത പഴം പച്ചക്കറി വിപണനച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി ബാബു അധ്യക്ഷനായി. കൃഷി അസി.ഡയരക്ടര്‍മാരായ വി.ആര്‍ സുരേന്ദ്രന്‍, ജയശ്രീ, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ മീന കോശി, പഞ്ചായത്തംഗങ്ങളായ സുമൈറ ബഷീര്‍, സരിത സുരേഷ്, ദിവാകരന്‍ വാലത്ത്, റീന ഗോപി, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ മണി ശശി, വി.ആര്‍ ആര്യ, ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."