താരമായി അപര്‍ണയും ആന്‍ റോസും
തിരുവനന്തപുരം: ഹര്‍ഡില്‍സില്‍ ട്രാക്കിന് തീ പിടിപ്പിച്ച പോരാട്ടം. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് സായിയുടെ കെ. ഫദീഹ് കെ 14.30 സെക്കന്‍ഡില്‍ ഒന്നാമതെത്തി. ഇതേയിനത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ എ. അജിത് രണ്ടാമതും, കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ ഡി. സുധീഷ് മൂന്നാമതും എത്തി.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ അപര്‍ണ റോയ് (13.85 സെക്കന്‍ഡ്) ഒന്നാം സ്ഥാനം നേടി. കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ അലീന വര്‍ഗീസ് രണ്ടാം സ്ഥാനവും കോതമംഗലം സെന്റ് ജോര്‍ജിലെ മെറിന്‍ ബിജു മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ ആര്‍.കെ സൂര്യജിത്ത് സ്വര്‍ണമണിഞ്ഞു. എം.എ കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ മുഹമ്മദ് ലസാന്‍, ഇടുക്കി വണ്ണപ്പുറം സ്‌കൂളിലെ ആബേല്‍ ബിജു എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്റോസ് ടോമി ഒന്നാമതെത്തി. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അതുല്യ പി. സജി രണ്ടാമതും, കൊല്ലം സായിയുടെ നയന ജോസ് മൂന്നാമതും എത്തി.
സബ് ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ മുഹമ്മദ് സഹിദൂര്‍ റഹ്മാന്‍ , തൃശൂര്‍ സായിയുടെ മുഹമ്മദ് മുസ്തബ , കോതമംഗലം സെന്റ് ജോര്‍ജിന്റെ വാങ് മയൂം മുക്കറാം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. പെണ്‍കുട്ടികളില്‍ തൃശൂര്‍ നാട്ടിക ഗവ.ഫിഷറീസ് സ്‌കൂളിലെ ഇ.എസ് ശിവപ്രിയ, തൃശൂര്‍ എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിലെ കെ. ശ്രീലക്ഷ്മി, പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ എസ്. കീര്‍ത്തി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."