ദമാമില്‍ ലേബര്‍ ക്യാമ്പുകളില്‍ ദുരിതത്തില്‍ കഴിയുന്നത് 400 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരത്തോളം തൊഴിലാളികള്‍
ദമാം: സാമ്പത്തികപ്രതിസന്ധിയിലായ സഊദി ഓജര്‍ കമ്പനിയില്‍ നിന്നും രണ്ടു ലേബര്‍ ക്യാമ്പുകളില്‍ ദുരിതത്തില്‍ കഴിയുന്നത് മലയാളികളടക്കം ആയിരത്തോളം തൊഴിലാളികള്‍. കമ്പനി അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ വരെ ലഭിക്കാതെ ബുദ്ധിമുട്ടിലാണിവര്‍.
മൂന്നു മാസം മുതല്‍ ഏഴു മാസം വരെ ശമ്പളം ലഭിയ്ക്കാത്ത ആയിരത്തോളം തൊഴിലാളികള്‍ ഈ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. അവരില്‍ നാനൂറോളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഭൂരിപക്ഷംപേര്‍ക്കും ഹവിയത്തു മുഖീം (താമസ രേഖ) കാലാവധി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതായതിനാല്‍ ആശുപത്രികളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മരുന്നോ ചികിത്സയോ കിട്ടാതെ അസുഖം മൂലം വലയുന്ന ധാരാളം തൊഴിലാളികള്‍ ക്യാമ്പില്‍ ഉള്ളതായാണ് വിവരം. കമ്പനി മെസ്സ് ഉള്ളതിനാല്‍ ഭക്ഷണത്തിന് മാത്രം തല്‍ക്കാലം ബുദ്ധിമുട്ട് ഇല്ല. എന്നാല്‍ ശമ്പളം കിട്ടാത്തതിനാല്‍ ഇവരുടെ വീടുകളിലെ അവസ്ഥയും ദയനീയമാണ്.
ദുരിതത്തിലായ തൊഴിലാളികളെ നവയുഗം സാംസ്‌കാരികവേദി നേതാക്കളും ജീവകാരുണ്യപ്രവര്‍ത്തകരും സന്ദര്‍ശിച്ചു. നവയുഗം രക്ഷാധികാരി ഉണ്ണി പൂചെടിയല്‍, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.അജിത്ത്, ജെനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, നിയമസഹായവേദി കണ്‍വീനര്‍ ഷാന്‍ പേഴുംമൂട്, നവയുഗം നേതാക്കളായ ബിജു നല്ലില, താജുദ്ദീന്‍ കെ.എസ്, പ്രസന്നന്‍, നഹാസ്, അഷറഫ് തലശ്ശേരി എന്നിവര്‍ ക്യാംപ് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
തൊഴിലാളികളുടെ വിവരങ്ങള്‍ നേരിട്ടു മനസ്സിലാക്കിയ സംഘം വിശദമായ റിപ്പോര്‍ട്ട് ഇന്ത്യന്‍ എംബസ്സിയ്ക്ക് കൈമാറിയിട്ടുണ്ട്. മരുന്ന് ആവശ്യമുള്ളവര്‍ക്ക് അവ എത്തിച്ചു കൊടുക്കാനുള്ള താല്‍ക്കാലിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടു പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
താങ്കള്‍ അയച്ച അതേ വാര്‍ത്ത തന്നെ അബ്ദുസലാം കൂടരഞ്ഞിയും അതേ സമയം അയച്ചിരുന്നു. അതിനാല്‍ രണ്ട് വാര്‍ത്തകളും കൂട്ടിയോചിപ്പിച്ചാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് ബൈലൈന്‍ വെക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."