റോഡിലെ അപകടക്കെണി: പൊതുപ്രവര്‍ത്തകന്റെ വേറിട്ട പ്രതിഷേധം
കുന്നംകുളം: പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്ക് സമീപം നിരന്തരം അപകടമുണ്ടാകുന്നതിനാല്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ നടത്തിയ പ്രതിഷേധം വ്യത്യസ്തമായി. രാവിലെ വാഹനാപകടമുണ്ടായ സ്ഥലത്ത് നിലത്ത് മൃതദേഹത്തിന് സമാനമായ വെളുത്ത തുണി കൊണ്ട് ശരീരം മറച്ചായിരുന്നു പ്രതിഷേധിച്ചത്. പെരുമ്പിലാവ് സ്വദേശിയും വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ നേതാവുമായ എം.എ കമറുദ്ധീനാണ് സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം കിടന്നത്.
നിരവധി പേരുടെ ജീവന് അപഹരിച്ച റോഡില്‍ അമിത വേഗത നിയന്ത്രിക്കാന്‍ ഡിവൈഡര്‍ പുനസ്ഥാപിക്കുന്നതിനായി മന്ത്രിമാര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് ഭരണ സമിതി അടിയന്തര യോഗം ചേര്‍ന്ന് പ്രമേയം പാസാക്കുകയും, പൊലിസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെന്നിവരുള്പ്പെടേ ചേര്‍ന്ന യോഗത്തിലും ഡിവൈഡര്‍ സ്ഥാപിക്കന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.
അപകടങ്ങളുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് പ്രതിഷേധമെന്നും അധികാരികള്‍ കണ്ണുതുറന്നേക്കുമെന്നാണ് പ്രതീക്ഷയെന്നും കമറുദ്ധീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."