കാബൂളില്‍ കാര്‍ബോംബ് സ്ഫോടനം; 10 മരണം
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ചുരുങ്ങിയത് പത്തുപേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെ പേര്‍ക്കു പരുക്കേറ്റു. അമേരിക്കന്‍ എംബസിയടക്കം സ്ഥിതിചെയ്യുന്ന കാബൂളിലെ അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
അഫ്ഗാന്റെ നാഷനല്‍ സെക്യൂരിറ്റി ഡയരക്ടറേറ്റും ഇന്റലിജന്‍സ് ആസ്ഥാനവും അമേരിക്കന്‍ എംബസിയുമടക്കം സ്ഥിതിചെയ്യുന്ന ശാസ് ദേരക് എന്ന ഗ്രീന്‍സോണിലായിരുന്നു ഇന്നലെ പ്രാദേശിക സമയം രാവിലെ പത്തേകാലോടെ സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു ഭീകരാക്രമണത്തില്‍ അഫ്ഗാനില്‍ 16 പേര് കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമേരിക്കയും താലിബാനും തമ്മില്‍ ഖത്തറില്‍വച്ച് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അഫ്ഗാനില്‍ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതെന്നതു ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."