മുര്‍സിയുടെ മകന്‍ അന്തരിച്ചു; ഹൃദയാഘാതമെന്ന് വിശദീകരണം
കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മകന്‍ അബ്ദു മുര്‍സി അന്തരിച്ചു. കെയ്‌റോയിലെ ആശുപത്രിയില്‍വച്ച് ഹൃദയാഘാതം കാരണമാണ് അബ്ദുല്ല മരിച്ചതെന്നാണ് വിശദീകരണം. മരണവിവരം ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി കഴിഞ്ഞ ജൂണില്‍ കോടതിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 2013ല്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്ലാഹ് ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തില്‍ നടന്ന സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അദ്ദേഹം, വിചാരണയ്ക്കിടെയാണ് മരിച്ചിരുന്നത്.
കാര്‍ ഡ്രൈവിങ്ങിനിടെ അസ്വസ്ഥതയനുഭവപ്പെട്ട അബ്ദുല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയുമായിരുന്നെന്ന് സഹോദരന്‍ അഹ്മദ് മുര്‍സി പറഞ്ഞു. 24കാരനായ അബ്ദുല്ല മുര്‍സി സിസി സര്‍ക്കാരിനെതിരായ നിരവധി പ്രക്ഷോഭങ്ങളില്‍ അണിചേരുകയും ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തയാളാണ്.
നേരത്തെ ലഹരി ഉപയോഗത്തിന്റെ പേരില്‍ അബ്ദുല്ലയ്‌ക്കെതിരേ കേസെടുത്തിരുന്നെങ്കിലും പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെവിട്ടിരുന്നു. മുര്‍സിയുടെ മക്കളില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാരിനെതിരേ ശക്തമായി രംഗത്തെത്തിയിരുന്നത് അബ്ദുല്ലയായിരുന്നു. മുര്‍സിക്കെതിരായ വിചാരണാ കാലയളവില്‍ പിതാവിനു സഹായവുമായുണ്ടായിരുന്നതും അബ്ദുല്ലയായിരുന്നു. മുര്‍സിയുടെ മരണശേഷം അബ്ദുല്ലാ സിസിയുടെ ശിങ്കിടികള്‍ കൊന്നതാണെന്ന തരത്തില്‍ അബ്ദുല്ലാ മുര്‍സിയുടെ ട്വീറ്റുകള്‍ പുറത്തുവന്നതും ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."