സ്മിത്തിന് ഇരട്ട സെഞ്ച്വറി
ഓല്‍ഡ് ട്രഫോര്‍ഡ്: മധ്യനിര ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് നേടിയ ഇരട്ട സെഞ്ച്വറിയുടെ (211) കരുത്തില്‍ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. ആസ്‌ത്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സെടുത്ത ത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
അര്‍ധ ശതകവുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച സ്മിത്ത് 319 പന്തില്‍ 24 മനോഹരമായ ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും സഹായത്തോടെയാണ് കരിയറിലെ മൂന്നാം ഇരട്ട ശതകം നേടിയത്. മറുവശത്ത് വിക്കറ്റുകള്‍ വീണപ്പോഴും സ്വതസിദ്ധ ശൈലിയില്‍ ബാറ്റ് വീശിയ സ്മിത്തിന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്യാപ്റ്റന്‍ ടിം പെയിനും (58) മാര്‍നസ് ലബസ്ചഗ്നെയും (67) ഉറച്ച പിന്തുണ നല്‍കി. ജോ റൂട്ടിന്റെ പന്തില്‍ ഡെന്‍ലിക്ക് പിടികൊടുത്താണ് സ്മിത്ത് മടങ്ങിയത്. 40 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് (40), നഥാന്‍ ലിയോണ്‍(26) എന്നിവരും പിന്തുണ നല്‍കി. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. ജാക് ലീക്, ക്രെയിഗ് ഒവര്‍ട്ടന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."