HOME
DETAILS

യാത്ര എന്ന പുസ്തകം

  
backup
June 11 2017 | 00:06 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%82

 

രണ്ട് മണി ഏറെക്കുറെ എല്ലാവരും കൃത്യസമയത്ത് തന്നെ ഗോല്‍ച തിയറ്ററിന്റെ കവാടത്തില്‍ എത്തിചേര്‍ന്നു.
ചിന്താമിസ്സും നദിയും മാത്രമാണ് ഇനി വരാനുള്ളത്.
'അവര്‍ക്കെന്തുപറ്റി, പുസ്തകക്കടലില്‍ മുങ്ങിക്കുളിച്ചിട്ട് മതിയായില്ലേ !' മാഷ് ആത്മഗതം പറഞ്ഞു.
'മാഷേ ചിന്താമിസ്സിന്റെ മൊബൈലിലേക്ക് ഒന്ന് വിളിച്ച് നോക്കൂ.'ആകാശ് പറഞ്ഞു.
മാഷ് ഫോണെടുത്ത് മിസ്സിനെ വിളിച്ച് നോക്കിയെങ്കിലും ബെല്ലടിച്ചതല്ലാതെ അവരെടുത്തില്ല.
'എവിടെ! അത് റെയില്‍വേ സ്റ്റേഷനിലെ ലഗ്ഗേജു ബാഗിലായിരിക്കും' സ്വതേ ഫോണ്‍ കൊണ്ടു നടക്കാന്‍ മടിയുള്ള മിസ്സിന്റെ ശീലത്തെക്കുറിച്ചറിയാവുന്ന ജീവന്‍ മാഷ് പറഞ്ഞു.
കാത്തിരിപ്പ് 15 മിനുട്ട് പിന്നിട്ടു. കുട്ടികള്‍ ഗോല്‍ച തിയറ്ററില്‍ അപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ നോക്കിയും മാര്‍ക്കറ്റിലെ വിശേഷങ്ങളെപ്പറ്റി അതിശയപ്പെട്ടും സമയം നീക്കി. ദയ അവിടുന്ന് കാണാവുന്ന തെരുവിന്റെ ചിത്രം കൈയിലെ നോട്ടുബുക്കില്‍ വരയ്ക്കാന്‍ തുടങ്ങി.
'മാഷെ ലേറ്റായവര്‍ക്ക് ശിക്ഷ കൊടുക്കണം' ആരവ് പറഞ്ഞു.
'ശരി നമുക്ക് അവരെക്കൊണ്ട് ട്രീറ്റ് ചെയ്യിപ്പിക്കണം.' മാഷ് സമ്മതിച്ചു.
സമയം പിന്നെയും നീങ്ങി.
2.30 ആയപ്പോള്‍ ചിന്താമിസ്സും നദിയും വന്നു ചേര്‍ന്നു. നദി ഏതാനും തടിയന്‍ പുസ്തകങ്ങള്‍ താങ്ങിപ്പിടിച്ചിരുന്നു. അവളാകെ വിയര്‍ത്ത് കുളിച്ചിരുന്നു.
'സോറീട്ടോ ഞങ്ങള് ഇത്തിരി വൈകി. സയന്‍സ് ബുക്കിന്റെ ശേഖരം കണ്ടപ്പോള്‍ ഈ കൊച്ച് അവിടെ തങ്ങി നിന്നു.' ചിന്തച്ചേച്ചി ക്ഷമാപണ സ്വരത്തില്‍ പറഞ്ഞു.
'അടുത്ത കൊല്ലം എന്‍ട്രന്‍സിന് സഹായകമാവും എന്ന് പറഞ്ഞ് ഇവളാവില്‍പ്പനക്കാരന്റെയടുത്ത് നില്‍ക്കുകയായിരുന്നു. അവസാനം വിലപേശി വാങ്ങി വന്നപ്പോഴേക്ക് നേരം പോയി'
'പക്ഷേ, മിസ് ട്രീറ്റുണ്ട്.! അതാണ് ശിക്ഷ.!' ഫിദല്‍ പറഞ്ഞു.
'ആയ്‌ക്കോട്ടെ' ചിന്തച്ചേച്ചി സമ്മതിച്ചു.
'ദാ അവിടെ നല്ലൊരു ഐസ്‌ക്രീം പാര്‍ലറുണ്ട്. ഇരിക്കാനൊന്നും സീറ്റ് കിട്ടില്ല. വലിയ തിരക്കാ. എന്നാലും അവിടുന്ന് മതി.' വിവേക് അങ്ങോട്ട് നടന്നു തുടങ്ങി.
'എന്നാല്‍ നമുക്ക് ഡച്ച് ട്രീറ്റ് ആയാലോ?' അവന്റെ പിന്നാലെ കടയുടെ നേര്‍ക്ക് നടക്കുമ്പോള്‍ ജീവന്‍ മാഷ് ചോദിച്ചു. അത് കേട്ട് ചിന്താമിസ് മാത്രം ചിരിച്ചു.
'എന്ത് ട്രീറ്റായാലും കുഴപ്പമില്ല, ട്രീറ്റായാല്‍ മതി.' ശ്രദ്ധ പറഞ്ഞു.
ഇഷ്ടപ്പെട്ട ഐസ്‌ക്രീം സ്‌കൂപ്പുകള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങി അവര്‍ ചൂടുകുറഞ്ഞ വെയിലത്ത് നിന്ന് തന്നെ കഴിച്ചു. വിവേകിന്റെ കണ്ടെത്തല്‍ പോലെ തന്നെ അത് ഐസ്‌ക്രീമിന് പ്രസിദ്ധമായ കടയായിരുന്നു എന്ന് തോന്നി. അകത്ത് ഇരിക്കാന്‍ ഇത്തിരിപോലും സ്ഥലമുണ്ടായിരുന്നില്ല.
'അപ്പോള്‍ എല്ലാവരും അവരവരുടെ പണം കൊടുത്താട്ടെ' ഐസ്‌ക്രീം കഴിച്ച് കഴിഞ്ഞപ്പോള്‍ ജീവന്‍മാഷ് പറഞ്ഞു.
ചിന്തച്ചേച്ചി ചിരിച്ച് നിന്നപ്പോള്‍ കുട്ടികള്‍ അന്തംവിട്ട് പരസ്പരം നോക്കി.
'അപ്പോള്‍ മാഷെ, ഇത് മിസ്സിന്റെ ട്രീറ്റല്ലേ!' അക്ഷര മടിച്ച് മടിച്ച് ചോദിച്ചു.
'നിങ്ങളല്ലേ പറഞ്ഞത് ഡച്ച് ട്രീറ്റാവട്ടെ എന്ന്?' മാഷ് കുസൃതിയോടെ ചോദിച്ചു.
'ഇതാണ് ഡച്ച് ട്രീറ്റ്. അവരവര്‍ കഴിച്ചതിന്റെ പണം അവരവര്‍ നല്‍കുന്ന ട്രീറ്റ.് ലോകത്താകെ പ്രസിദ്ധമാണ് ഡച്ച് ട്രീറ്റ് '
കുട്ടികള്‍ സ്വന്തം പേഴ്‌സില്‍ നിന്ന് പണമെടുത്ത് നല്‍കാന്‍ ഒരുമ്പെട്ടപ്പോള്‍ മാഷ് തടഞ്ഞു.
'വേണ്ട വേണ്ട. ഇത് ഞാന്‍ തന്നെ കൊടുത്തോളാം. ചേച്ചിയുടെ ശിക്ഷ നമുക്ക് പിന്നെ നടപ്പാക്കാം'
ഇങ്ങനെയൊരു സംഗതിയുണ്ടെന്ന് നിങ്ങള്‍ മനസിലാക്കാന്‍ വേണ്ടി
ഞാന്‍ പറഞ്ഞെന്നേയുള്ളു.
മാഷ് പണം നല്‍കി മടങ്ങി വന്നു.
'എന്നാലും മാഷെ ... ഇതൊരു വല്ലാത്ത സംഗതിയാണല്ലോ ഈ ഡച്ചുട്രീറ്റ് .! ഒരു ട്രീറ്റിന് പോയിട്ട് എല്ലാവരും സ്വന്തം പണം കൊടുക്കുന്ന ഏര്‍പ്പാട് ' അലന് അതിന്റെ കൗതുകം അവസാനിച്ചില്ല.
പലരും പലതരത്തിലുള്ള പുസ്തകങ്ങളാണ് വാങ്ങിയിരിക്കുന്നത്. ടാര്‍സന്റെ ചിത്രകഥ, ഹാര്‍ഡിലി ചേസിന്റെ നോവല്‍, ചേതന്‍ഭഗത്തിന്റെ പുസ്തകങ്ങള്‍, ഹിന്ദി-ഇംഗ്ലീഷ് ഡിക്ഷ്ണറി, പഠനത്തെ സഹായിക്കുന്ന വിവിധ പുസ്തകങ്ങള്‍...അങ്ങനെ ജീവിതംപോല്‍ വൈവിധ്യമാര്‍ന്നവ.
'മാഷേ, മാഷുടെ കൂട്ടും ട്യൂഷന്‍ ഇടവേളകളിലെ ഉപദേശവും ഇവര്‍ക്ക് ശരിക്കും ഏറ്റമട്ടുണ്ട്.' വായിക്കുന്നതിനെക്കുറിച്ച് എപ്പോഴും ആവേശത്തോടെ സംസാരിക്കുന്ന ജീവന്‍മാഷുടെ രീതിയെക്കുറിച്ച് സൂചിപ്പിച്ച്‌കൊണ്ട് ചിന്താമിസ്സ് പറഞ്ഞു.
മാഷ് ചിരിച്ചതേയുള്ളു.
'മാഷേ, ഞങ്ങള് വാങ്ങിച്ച പുസ്തകങ്ങള്‍ മോശമായോ?' മുല്‍ക്ക്‌രാജ് ആനന്ദിന്റെ 'കൂലി'യുടെ ഇംഗ്ലീഷ് പരിഭാഷ വാങ്ങിച്ചിരുന്ന ശ്രദ്ധ ചോദിച്ചു.
'ഹേയ് എന്തു മോശം. ഒരു കുഴപ്പവുമില്ല. എല്ലാം പുസ്തകങ്ങള്‍ തന്നെ. നിങ്ങള്‍ വായിക്കുക എന്നതാണ് പ്രധാനം' ജീവന്‍ മാഷ് പറഞ്ഞു.
'വായന നമ്മെശരിക്കും മാറ്റിത്തീര്‍ക്കുന്നു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. വായിക്കുന്നവരെ നമുക്ക് വിശ്വാസത്തിലെടുക്കാം എന്നാണെന്റെ പക്ഷം' ജീവന്‍മാഷ് തലയുയര്‍ത്തി എല്ലാവരെയും നോക്കി.
'വായിക്കുന്നതിലൂടെ അറിവും ആനന്ദവും മാത്രമല്ല നന്മയും ആര്‍ജിക്കുന്നുണ്ടെന്നാണ് എന്റെ പക്ഷം. വായിക്കുന്നതിലൂടെ നേടുന്ന അറിവും ഊര്‍ജവുമൊന്നും ഒരാള്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലല്ലോ. ഉണ്ടോ'.? ഇല്ലെന്ന് കുട്ടികള്‍ കൂട്ടത്തോടെ പറഞ്ഞു.
'പിള്ളാരേ, ശരിക്കും പറഞ്ഞാല്‍ മഹത്വത്തിലേക്കുള്ള വഴികൂടിയാണ് വായന. നാം ഇന്ന് ഇഷ്ടപ്പെടുന്ന സകല മഹാന്‍മാരും വായന ഒരു ചര്യയാക്കിക്കൊണ്ടു നടന്നവരാണ്. വായനാശീലം മഹത്വത്തിലേക്കുള്ള താക്കോല്‍ കൂടിയാണ്. അത് കൊണ്ട് വായിക്കുക, നിങ്ങളുടേയും, മറ്റുള്ളവരുടേയും ജീവിതങ്ങളില്‍, ലോകത്തിനാകെയും വെളിച്ചം പകരാന്‍ അത് നിങ്ങളെ സഹായിക്കും'.
ഒന്നു നിര്‍ത്തി മാഷ് തുടര്‍ന്നു. 'പിന്നെ വായനമാത്രമല്ല, യാത്രകളും നമ്മെ നവീകരിക്കും. ഓരോ യാത്രയും ഒരു പുസ്തകം വായിക്കുന്ന അനുഭവമാണ് തരുന്നത്. അതിലെഓരോ അനുഭവങ്ങളും ഓരോ അധ്യായങ്ങളാണ് '
'എല്ലാവരുടേയും ബാഗുകളും ഇല്ലേയെന്ന് നോക്കിക്കേ?'
റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് റൂമില്‍ നിന്ന് സാധനങ്ങള്‍ തിരികെയെടുത്ത് നില്‍ക്കുമ്പോള്‍ ചിന്താമിസ്സ് ചോദിച്ചു.
എല്ലാം നോക്കി ഉറപ്പുവരുത്തി, കിത്താബ് ബസാറില്‍ നിന്ന് വാങ്ങിയ പുസ്തകങ്ങള്‍ കൂടി കുട്ടികള്‍ ഉള്ളില്‍ വച്ചു.
'ശരി നമുക്കിറങ്ങാം...' മാഷ് പറഞ്ഞു.
'ഇറങ്ങാനോ? അപ്പോള്‍ നമ്മുടെ ട്രെയിന്‍ ഇവിടുന്നല്ലേ?' ചിന്തച്ചേച്ചി ചോദിച്ചു.
'നമ്മളതിന് മടക്കം ട്രെയിനിലല്ലല്ലോ' ചെറുചിരിയോടെ മാഷത് പറഞ്ഞപ്പോള്‍ എല്ലാവരും തെല്ലത്ഭുതത്തില്‍ മാഷിനെ നോക്കി.
'നമ്മുടെ യാത്ര ബസിലാണ് '
മാഷ് പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാനാവാതെ ചിന്തച്ചേച്ചിയും കുട്ടികളും പ്ലാറ്റ്‌ഫോമില്‍ തറഞ്ഞ് നിന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago