HOME
DETAILS

ആരോഗ്യ കേരളം പുരസ്‌കാരം കൊല്ലം ജില്ലാ പഞ്ചായത്തിന് ഇന്ന് സമ്മാനിക്കും

  
backup
June 11 2017 | 19:06 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-3

 

കൊല്ലം: ജില്ലയിലെ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ നൂതനവും മികവുറ്റതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ജില്ലാ പഞ്ചായത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരളം പുരസ്‌കാരം. 2015-16 വര്‍ഷത്തില്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
ഇന്ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ അധ്യക്ഷതയില്‍ നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.
2015-16 വര്‍ഷത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി കൊല്ലം ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നു. കൊല്ലം ജില്ലാ ആശുപത്രി, ഗവ. വിക്‌ടോറിയ ആശുപത്രി, ജില്ലാ ആയൂര്‍വേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ജില്ലാ പഞ്ചായത്ത് വിവിധ ആരോഗ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയതും നടപ്പാക്കിയതും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ഓഫിസര്‍മാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും പ്രത്യേക പരിശോധനാ സംഘം ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
2015-16 കാലയളവില്‍ 25 പദ്ധതികളാണ് ആരോഗ്യ മേഖലയില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. 14 കോടി രൂപ ആരോഗ്യ മേഖലയിലെ പദ്ധതികള്‍ക്കായി മാത്രം നീക്കി വയ്ക്കുകയും ഇതിന്റെ 98 ശതമാനത്തോളം തുക ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയ ഡയാലിസ് സെന്റര്‍, എം.ആര്‍.ഐ സ്‌കാനിങ് മെഷിന്‍, വിക്‌ടോറിയ ആശുപത്രിയില്‍ നടപ്പാക്കിയ സ്വപ്നച്ചിറക്, വന്ധ്യതാ നിവാരണ ക്ലിനിക്ക്, ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസം, ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടപ്പാക്കിയ തൈറോയിഡ് ഗവേഷണ കേന്ദ്രം, പെയിന്‍ ആന്റ് പാലിയേറ്റീവ്, ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ സ്ഥാപിച്ച ധാന്യാമ്ല പ്ലാന്റ്, കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളില്‍ നടപ്പാക്കിയ ഗര്‍ഭിണികളും മുലയൂട്ടുന്നതുമായ ആദിവാസി അമ്മമാര്‍ക്ക് പോഷകാഹാര വിതരണം, പട്ടിക ജാതി കോളനികളില്‍ കാന്‍സര്‍ പരിശോധന ക്യാംപ്, അഗതികളും നിത്യ രോഗികളുമായ ആദിവാസികള്‍ക്ക് പോഷകാഹാരം, ജില്ലയിലെ എച്ച്.ഐ.വി ബാധിതര്‍ക്ക് നടപ്പാക്കുന്ന പോഷകാഹാര വിതരണം തുടങ്ങിയ പദ്ധതികള്‍ അവാര്‍ഡ് നിര്‍ണയ സമിതിയുടെ പ്രശംസ പിടിച്ചു പറ്റിയതായി പ്രസിഡന്റ് കെ ജഗദമ്മ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago