കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കാന്‍ കൊല്ലം വെസ്റ്റ് പൊലിസ്
കൊല്ലം: കട്ടവനെ കണ്ടില്ലെങ്കില്‍ കൊല്ലം വെസ്റ്റ് പൊലിസ് കണ്ടവനെ പിടിക്കുമെന്ന പരാതിയുമായി യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. 21ന് വെസ്റ്റ് പൊലിസ് ചാര്‍ജ് ചെയ്ത അടിപടി കേസില്‍ നിരപരാധികളെ പൊലിസ് പ്രതികളാക്കിയെന്നും അതില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നും കച്ചേരി തോപ്പുപുരയിടം എബിന് അലോഷ്യസിന്റെ ഭാര്യ ജന്നിഫര്‍,ജയ്സണ്‍ ഫിലിപ്പിന്റെ ഭാര്യ എയ്ഞ്ചല്‍,ഫ്രഡിയുടെ മാതാവ് ജസീന്ത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലിസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്നുപേരും റിമാന്റില്‍ കഴിയുന്നയാളും സംഭവ ദിവസം സ്ഥലത്ത് ഇല്ലാതിരുന്നതിന് വ്യക്തമായ തെളിവുണ്ട്. ജയിലില്‍ കഴിയുന്നയാള്‍ കണ്ണൂരിലേക്കുള്ള യാത്രയിലുമായിരുന്നു. ഇതുസംബന്ധിച്ച യാത്രാ രേഖകളുമുള്ളപ്പോള് യാഥാര്‍ഥ പ്രതികളെ പിടിക്കാതെ പൊലിസ് ആരോ പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കേസില്‍പ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നു എബിനും ജയ്സണും ഫ്രഡിയും പൊലിസിനെ പേടിച്ച് ഒളിവിലാതിനാല് ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. കേസില്‍ നീതി ലഭിച്ചില്ലെങ്കില്‍ കലക്ടറേറ്റ് പടിക്കല്‍ കുട്ടികളുമൊന്നിച്ച് നിരാഹാര സമരം നടത്തുമെന്നും യുവതികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പുഷ്പം,രാഹുല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."