വിമാനത്താവളത്തില്‍ ഒരു കിലോഗ്രാമിലേറെ സ്വര്‍ണവുമായി മൂന്ന് പേര്‍ പിടിയിലായി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാമിലേറെ സ്വര്‍ണ്ണവുമായി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. ഇന്നലെ രാവിലെ 8.30 ഓടെ കൊച്ചി ക്വലാലംപൂര്‍ എയര്‍ ഏഷ്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ ചിദംബര ഷെട്ടിയും കുടുംബവുമാണ് പിടിയിലായത്. മാതാവും, പിതൃസഹോദരിയുമാണ് ചിദംബര ഷെട്ടിയോടൊപ്പം കസ്റ്റംസിന്റെ വലയിലായത്.
വര്‍ഷങ്ങളായി ഇവര്‍ മലേഷ്യയില്‍ താമസക്കാരാണ്.പിടിച്ചെടുത്ത സ്വര്‍ണത്തിന് 28 ലക്ഷത്തോളം രൂപ വിലവരും. വസ്ത്രത്തില്‍ പൊതിഞ്ഞാണ് ഇവര്‍ സ്വര്‍ണവുമായെത്തിയത്ം. മൂന്ന് പേരും വ്യത്യസ്ഥ വഴികളിലൂടെ പുറത്തു കടക്കുന്നതിനിടെയാണ് പിടിയിലായത്. മൂന്ന് മാല, 16 വള, ഒരു വാച്ച് എന്നിവ ഉള്‍പ്പെടെ 1025 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.ഇവര്‍ അനധികൃത സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് സൂചന.
ഇവരുടെ കൈവശം ഇന്നലെ തന്നെ തിരിച്ച് പോകുന്നതിനുള്ള വിമാന ടിക്കറ്റുകളും ഉണ്ടായിരുന്നു. സ്വര്‍ണം പുറത്തെത്തിച്ച് നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് ഇടനിലക്കാരെ ഏല്‍പ്പിച്ച് തിരിച്ച് പറക്കുകയായിരുന്നു ലക്ഷ്യം. ഇവരെ കാത്ത് പുറത്ത് നിന്നവരെ പിടികൂടാനായില്ല. വിമാനം ഇറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മുങ്ങിയതാകാമെന്ന് കരുതുന്നു. പിടിയിലായവര്‍ സ്ഥിരമായി സ്വര്‍ണം കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണോയെന്ന് അന്വേഷിച്ച് വരികയാണ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബിജു തോമസ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ജയന്ത് പി. നാരായണന്‍, ഇ.വി. ശിവരാമന്‍, സൂപ്രണ്ടുമാരായ ടി.കെ. ശ്രീഷ്, സി.ആര്‍. വിജയ്, ലക്ഷ്മി നാരായണന്‍, കെ.പി. മജീദ്, കെ. ശ്രീകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, എ. അവിനാഷ്, അഭിഷേക് ബജ്‌ബൈ, രാഖി കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."