എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ കൗണ്‍സില്‍ സമാപിച്ചു
കോഴിക്കോട്: മൂന്നു ദിവസമായി നടന്ന എ.ഐ.വൈ.എഫ് ദേശീയ വര്‍ക്കിങ് കമ്മിറ്റിയും ജനറല്‍ കൗണ്‍സില്‍ യോഗവും സമാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 65 വയസായി ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കൗണ്‍സില്‍ ആവശ്യപ്പെട്ടതായി ദേശീയ ജനറല്‍ സെക്രട്ടറി ആര്‍. തിരുമലൈ പറഞ്ഞു.
ഉന്നത സര്‍വകലാശാലകളില്‍ അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനത്തില്‍ സംവരണം പാലിക്കേണ്ടതില്ലെന്ന യു.ജി.സി തീരുമാനം പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ദലിത് പീഡനങ്ങള്‍ക്കെതിരേ 'ഡോണ്ട് ക്രഷ് ദലിത് ' എന്ന മുദ്രാവാക്യത്തില്‍ ഓഗസ്റ്റ് 21 മുതല്‍ 25 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും.
ഭഗത്‌സിങ് നാഷണല്‍ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട് (ബി.എന്‍.ഇ.ജി.എ) നടപ്പാക്കണമെന്നാവശ്യപ്പെട്ടു നവംബര്‍ 22ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. അക്രമത്തിനിരയായ ദലിതരെ നായ്ക്കളോടുപമിച്ചുള്ള കേന്ദ്രമന്ത്രി വി.കെ സിങിന്റെ പ്രസ്താവന ബി.ജെ.പി സര്‍ക്കാരിനു ദലിതരോടുള്ള സമീപനം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് അഫ്താഫ് അലംഖാന്‍, സെക്രട്ടറി തപസ് സിന്‍ഹ, വര്‍ക്കിങ് കമ്മിറ്റി അംഗംങ്ങളായ പ്രശാന്ത് രാജന്‍, മഹേഷ് കക്കത്ത്, കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, പ്രസിഡന്റ് അജയ് ആവള എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."