പദ്ധതി പരാജയമല്ല; ചന്ദ്രയാന്‍ 2 ദൗത്യവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം അടുത്ത 14 ദിവസവും തുടരും: കെ. ശിവന്
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായി നഷ്ടമായ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം അടുത്ത 14 ദിവസം തുടരുമെന്ന് ഐ.എസ്.ആര്.ഒ ചീഫ് കെ. ശിവന് വ്യക്തമാക്കി. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോഫ്റ്റ് ലാന്‍ഡിങ് ദൗത്യത്തിന്റെ നാല് ഘട്ടത്തില്‍ അവസാന ഭാഗത്ത് വച്ച് ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ മാത്രം അകലെവെച്ച് സംഭവിച്ച ചെറിയ പിഴവുകളാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്ന് കെ. ശിവന് പറഞ്ഞു. ''ദൗത്യത്തിന്റെ അവസാനഘട്ടത്തില്‍ ചില പിഴവുകളുണ്ടായി, അത് ശരിയായ വിധത്തിലല്ല നടന്നത്. ആ ഘട്ടത്തില്‍ തന്നെ പേടകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. എന്നാല്‍ പിന്നീട് നിരന്തരം പരിശ്രമിച്ചിട്ടും ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല.' അദ്ദേഹം പറഞ്ഞു.
പദ്ധതി പരാജയമല്ലെന്നും ഓര്‍ബിറ്റിന് മുന്‍പ് നിശ്ചയിച്ചതിനേക്കാള്‍ ഏഴരവര്‍ഷം ആയുസ്സുണ്ടാകുമെന്നും ഭാവിയിലുണ്ടാകുന്ന പദ്ധതികളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം നേരത്തേ പ്രസ്താവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."