HOME
DETAILS

ജാതിവ്യവസ്ഥ മാറ്റിയെടുക്കാനുള്ള ഇടപെടല്‍ ആവശ്യം: മന്ത്രി

  
backup
October 27 2018 | 07:10 AM

%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%95

പാലക്കാട്: പ്രവൃത്തി, ജോലി എന്നിവയുടെ അടിസ്ഥാനത്തില്‍ പഴയകാലത്ത്് രൂപപ്പെട്ട ചാതുര്‍വര്‍ണ്യത്തെ തുടര്‍ന്നുള്ള ജാതിവ്യവസ്ഥ മാറ്റിയെടുക്കാനുളള ഇടപെടലാണ് വേണ്ടതെന്ന് പട്ടികജാതി-പട്ടികവര്‍ഗ-നിയമ-സാംസ്‌കാരിക-പിന്നോക്കക്ഷേമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍.
ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളെ അനുമോദിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയാരുന്നു അദ്ദേഹം. ഇത്തരം സാമൂഹ്യവ്യവസ്ഥ മാറ്റാനുളള ശ്രമം പൂര്‍ണമല്ലാതെയാണ് രാജ്യത്തെമ്പാടും കേരളത്തിലും നടക്കുന്നത്. ഈ വിഭാഗക്കാര്‍ക്ക്് സ്വന്തമായി ഭൂമി, സ്വത്ത്, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്ലാതെ പോയത് നിലനിന്നുപോന്ന സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്.
ലൈഫ് പദ്ധതിയുടെ ഭാഗമായി വീട്, മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പാക്കി സര്‍ക്കാര്‍ ഇക്കൂട്ടരുടെ സുസ്ഥിരവികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ വിഭാഗക്കാര്‍ക്കായുളള ഹോസ്റ്റലുകളില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പരിശീലനം മുള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അഭിരുചിക്കനുസരിച്ച് തൊഴില്‍ ലഭ്യമാക്കാനുളള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
വിദേശപഠനത്തിനും വിദേശത്തെ തൊഴില്‍ സാധ്യതയുളള കമ്പനികളുമായി സര്‍ക്കാര്‍ കരാര്‍ രൂപീകരിച്ച് വിദേശത്ത് തൊഴില്‍ ചെയ്യാനും ഈ വിഭാഗക്കാര്‍ക്ക് അവസരമൊരുക്കുന്നുണ്ട്. പണമില്ലാത്തതുകൊണ്ട് പഠിക്കാനുളള അവസരം നഷ്ടപ്പെടാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. അഭ്യസ്തവിദ്യരായ ആദിവാസി വിഭാഗങ്ങള്‍ക്ക്് സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നുണ്ട്. സിവില്‍സര്‍വീസ് പരിശീലനത്തിനും അവസരമൊരുക്കിയിട്ടുളളതായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ 321 പട്ടികജാതി കലാപ്രതിഭകള്‍ക്ക് വിവിധ ഇനങ്ങളില്‍ 'എ' ഗ്രേഡ് ലഭിച്ചിരുന്നു. ഇതില്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ എ ഗ്രേഡ് നേടിയ 122 വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയുടെ ക്യാഷ് അവാര്‍ഡ് 'സര്‍ഗോത്സവം' എന്ന പേരില്‍ നടന്ന പരിപാടിയില്‍ മന്ത്രി വിതരണം ചെയ്തു. 2018-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെയും മന്ത്രി അനുമോദിച്ചു.
ഷാഫി പറമ്പില്‍ എം.എല്‍.എ അദ്ധ്യക്ഷനായ പരിപാടിയില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ബിന്ദു സുരേഷ്, പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ വി. രഞ്ജിത്ത്, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.ജെ മെക്കിള്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ.വി രവിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  28 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  43 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago