HOME
DETAILS

വിവാദങ്ങളോ രാഷ്ട്രീയമോ ഇല്ല; സദ്യയുണ്ടും പ്രകൃതി ആസ്വദിച്ചും അദ്വാനി

  
backup
June 11 2017 | 21:06 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%ae%e0%b5%8b-%e0%b4%87

 


കൊച്ചി: വിവാദങ്ങളും പ്രസ്താവനകളുമായി ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും കേരളരാഷ്ട്രീയത്തില്‍ നിറയുമ്പോള്‍ മുണ്ടുടുത്തും തൂശനിലയില്‍ സദ്യയുണ്ടും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനി.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും സി.പി.എം നേതാക്കള്‍ക്കെതിരേ പ്രതിരോധം തീര്‍ത്ത് അണികള്‍ക്ക് ആവേശം നല്‍കുന്ന പ്രസ്താവനകളുമായി ബി.ജെ.പിയുടെ കേന്ദ്രനേതാക്കളും കേന്ദ്രമന്ത്രിമാരും കേരളം പിടിക്കാന്‍ മത്സരിക്കുമ്പോഴാണ് ഒരാഴ്ച കേരളത്തിന്റെ സൗന്ദര്യവും ഭക്ഷണവും നിശബ്ദമായി ആസ്വദിക്കുവാന്‍ അദ്വാനി കുടുംബവുമായി ഇവിടെയെത്തിയിരിക്കുന്നത്.
ഔദ്യോഗികപരിപാടികളൊന്നുമില്ലാത്തതിനാല്‍ ബി.ജെ.പി നേതാക്കളുടെ പരിപാടി വിമാനത്താവളത്തിലെ സ്വീകരണത്തില്‍ ഒതുങ്ങി. ബുധനാഴ്ച കൊച്ചിയിലെത്തി കുമരകത്തേക്ക് തിരിച്ച അദ്വാനിയും കുടുംബവും തിരുവാതിരക്കളിയും ഓട്ടന്‍തുള്ളലുമെല്ലാം ആസ്വദിച്ചാണ് അവിടെ സമയം ചെലവഴിച്ചത്. മുണ്ടുമുടത്തു തൂശനിലയില്‍ കേരളസദ്യയും കഴിച്ച് താമസിച്ച റിസോര്‍ട്ട് മുറ്റത്ത് മരവും നട്ടശേഷമായിരുന്നു ഇന്നലെ വീണ്ടും കൊച്ചിയിലേക്ക് തിരിച്ചത്. കൊച്ചിയിലും സമീപപ്രദേശങ്ങളിലും മൂന്ന് ദിവസം ചെലവഴിച്ച ശേഷമായിരിക്കും ഡല്‍ഹിക്ക് മടങ്ങുക. കുമരകത്ത് നിന്ന് റോഡ് മാര്‍ഗം കനത്തസുരക്ഷയിലാണ് അദ്വാനിയും കുടുംബവും ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിയത്.
അദ്വാനി കുമരകത്ത് കുടുംബവുമൊത്ത് തങ്ങുമ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പ്രചാരണവുമായി കേരളത്തിലെത്തിയിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ ബി.ജെ.പി കേന്ദ്രനേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും നീണ്ടനിര തന്നെ രാഷ്ട്രീയലക്ഷ്യത്തോടെ കേരളത്തിലേക്ക് എത്തിയത്. കശാപ്പുനിരോധനവും സി.പി.എം- ബി.ജെ.പി സംഘര്‍ഷങ്ങളും വിവാദമായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ കേരളസന്ദര്‍ശനം. സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി ഓഫിസില്‍ കയറി സംഘ്പരിവാര്‍ അണികള്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് എത്തിയ അദ്വാനിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അദ്വാനി എത്തിയ ബുധനാഴ്ച കുമരകത്തേക്കുള്ള യാത്രാ മധ്യേ പ്രതിഷേധപ്രകടനങ്ങള്‍ ഭയന്ന് പൊലിസ് അദ്വാനിയെയും കുടുംബത്തെയും കുത്തിയതോട് സി.ഐ ഓഫിസില്‍ കയറ്റുകയും റൂട്ട് മാറ്റി വിടുകയും ചെയ്തിരുന്നു.
കശാപ്പുവിലക്ക് പിന്‍വലിക്കുകയില്ലെന്നും പശു തങ്ങളുടെ ദൈവമാണെന്നും കേന്ദ്ര ശുചിത്വ കുടിവെള്ള വിതരണവകുപ്പ് സഹമന്ത്രി രമേശ് ചന്ദ്രപ്പ ജിഹാജിനാഗി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമ്പോഴാണ് രാഷ്ട്രീയവിഷയങ്ങളിലൊന്നും ഇടപെടാതെ കേരളത്തില്‍ അദ്വാനിയുടെ സ്വകാര്യസന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  6 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  16 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  23 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  40 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago