HOME
DETAILS
MAL
കരിപ്പൂരിലെ ചെക്കിങ് കൗണ്ടറില്‍ അനധികൃതമായി കയറിയ യുവാവ് പിടിയില്‍
backup
June 11 2017 | 21:06 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലിനകത്തെ ചെക്കിങ് കൗണ്ടറില്‍ അനധികൃതമായി കയറിയ യുവാവിനെ കേന്ദ്ര സുരക്ഷാ സേന പിടികൂടി. കണ്ണൂര്‍ സ്വദേശിയായ ഷമീര്‍(40)നെയാണ് സി.ഐ.എസ്.എഫ് പിടികൂടിയത്.
ഒമാന്‍ എയര്‍ വിമാനത്തില്‍ സഹോദരിയെ യാത്രയയക്കാനെത്തിയതാണ് ഷമീര്‍. എന്നാല്‍ ഇയാള്‍ ടെര്‍മിനലിലെ ചെക്കിങ് കൗണ്ടര്‍ വരെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നു. സംശയം തോന്നിയ ഇയാളെ സി.ഐ.എസ്.എഫ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രേഖകളില്ലാതെയാണ് അകത്ത് പ്രവേശിച്ചതെന്ന് ബോധ്യപ്പെട്ടത്.
ഇയാളെ പിന്നീട് കരിപ്പൂര്‍ പൊലിസിന് കൈമാറി. പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."