HOME
DETAILS
MAL
പാലാ ഉപതെരഞ്ഞെടുപ്പില്‍ 370ാം വകുപ്പ് വിഷയമാക്കുമെന്ന് ബി.ജെ.പി
backup
September 08 2019 | 05:09 AM
പാലാ: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ ജമ്മുകശ്മിരിന് സവിശേഷാവകാശം നല്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയത് ചര്‍ച്ചയാക്കുമെന്ന് ബി.ജെ.പി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കശ്മിര് വിഷയത്തില്‍ രാജ്യതാല്‍പ്പര്യത്തിന് എതിരായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയുടെ പ്രതിനിധിക്കെതിരെ പാലായില്‍ ജനങ്ങള്‍ വിധി എഴുതുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരി മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
kashmir issue will rise in pala by election says bjp
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."