സര്‍ക്കാര്‍ ഭീഷണി വകവയ്ക്കില്ലെന്ന് എന്‍.എസ്.എസ്
ചങ്ങനാശ്ശേരി : ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീഷണി വകവയ്ക്കാതെ മുന്നോട്ടുപോകുമെന്നും നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തിയ ഭക്തര്‍ക്കെതിരെ കള്ളകേസുകളെടുത്ത് അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താമെന്ന് ആരും ധരിക്കേണ്ട. അത്തരം നടപടികളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡാണ് പുനഃപരിശോധനാ ഹരജി കൊടുക്കേണ്ടത്. അതിന് മുഖ്യമന്ത്രി തടയിടുന്നു. എന്‍.എസ്.എസ് നല്‍കിയ റിവ്യൂ പെറ്റീഷന്‍ നവംബര്‍ 13ന് ഓപ്പണ്‍ കോടതിയില്‍ കേള്‍ക്കും. വിധി വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നു. മറിച്ചാണെങ്കിലും എന്‍.എസ്.എസ് പിന്നോട്ടില്ല.
എന്‍.എസ്.എസ് പതാക ദിനമായ ഒക്‌ടോബര്‍ 31ന് സംസ്ഥാനത്തെ 5700ല്‍ പരം കരയോഗങ്ങളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ക്ഷേത്രങ്ങളില്‍ വഴിപാടുകളും കരയോഗ മന്ദിരത്തില്‍ ഒരു മണിക്കൂര്‍ നേരം അയ്യപ്പന്റെ ചിത്രത്തിന് മുന്‍പില്‍ നിലവിളക്കു കൊളുത്തി വിശ്വാസ സംരക്ഷണ നാമജപം നടത്തുവാനും തീരുമാനിച്ചതായി സുകുമാരന്‍ നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."