ഭാഷാ സമര അനുസ്മരണ സമ്മേളനം
ഫറോക്ക്: ഇടതുസര്‍ക്കാരിന്റെ ഭാഷാവിരുദ്ധ നീക്കത്തെ തിരുത്തിക്കുറിച്ച സമരമായിരുന്നു യൂത്ത് ലീഗ് ഭാഷാസമരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഫറോക്ക് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ചുങ്കം ത്രി എം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭാഷാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഷംസീര്‍ പാണ്ടികശാല അധ്യക്ഷനായി. ഉസ്മാന് താമരത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡന്റ് എന്‍.സി റസാഖ്, മുബഷിര്‍ തങ്ങള്‍, പി. ആസിഫ്, വാഹിദ് കല്ലംപാറ, അഡ്വ. കെ.എം ഹനീഫ, മജീദ്, ടി. സുഹറാബി, എം.എം ജമീല, കല്ലട മുഹമ്മദലി, എയര്‍ലൈന്‍സ് അസീസ്, അസ്ക്കര്‍ ഫറോക്ക്, പി. സൈതലവി, റഹൂഫ് പുറ്റേകാട്, ബല്‍ക്കീസ്, അബ്ദുസ്സലാം, പി.കെ സഹീര്‍, സലാം കുടുക്കന്‍, കെ.ടി ഷരീഫ്, ഇബ്രാഹിം പ്രസംഗിച്ചു. തുടര്‍ന്ന് ഇഫ്താര്‍ സംഗമവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."