HOME
DETAILS

മാനാഞ്ചിറ എസ്.ബി.ഐ സി.ഡി.എമ്മിലെ മോഷണശ്രമം പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

  
backup
June 12, 2017 | 2:50 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ae


കോഴിക്കോട്: മാനാഞ്ചിറ എസ്.ബി.ഐയിലെ കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ മോഷണശ്രമം നടത്തിയ പ്രതി പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി ജോഗേഷ് മണ്ഡലിനെ (27) സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് ടൗണ്‍ എസ്.ഐ ഇ.കെ ഷിജുവിന്റെ നേതൃത്വത്തില്‍ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ശനിയാഴ്ച രാത്രി ജോഗേഷ് മണ്ഡലിനെ പൊലിസ് കല്ലായി റെയില്‍വേ സ്റ്റേഷനില്‍ വച്ചു പിടികൂടുകയായിരുന്നു. കവര്‍ച്ചക്ക് ഉപയോഗിച്ച കമ്പിപ്പാരയും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പ്രതിയെ മാനാഞ്ചിറ എസ്.ബി.ഐ ശാഖയിലെത്തിച്ചത്.
പുലര്‍ച്ചെ ഗേറ്റ് കടന്നാണ് എത്തിയതെന്നും സി.സി.ടി.വി കമ്പി ഉപയോഗിച്ച് മറച്ചതും കാഷ് ഡെപ്പോസിറ്റ് മെഷീനും എ.ടി.എമ്മും തകര്‍ത്തത് എങ്ങനെയെന്നും പ്രതി വിശദീകരിച്ചു. പെരുമണ്ണയില്‍ താമസിച്ച് ജോലി ചെയ്തു വരികയായിരുന്ന ജോഗേഷ് സാമ്പത്തിക പ്രയാസം കാരണമാണ് മോഷണത്തിന് തുനിഞ്ഞത്.
നാട്ടിലേക്ക് പണമയക്കാന്‍ സ്ഥിരമായി മാനാഞ്ചിറ എസ്.ബി.ഐ എ.ടി.എമ്മില്‍ എത്താറുള്ള പ്രതി കഴിഞ്ഞ നാലു മുതല്‍ മോഷണത്തിന് ഒരുങ്ങിയിരുന്നതായി പൊലിസിന് മൊഴി നല്‍കി. പെരുമണ്ണയിലെ ജോലി സ്ഥലത്തുനിന്ന് മോഷ്ടിച്ച കമ്പിപ്പാരയും ഷവലുമായാണ് ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മോഷണത്തിനെത്തിയത്.
എന്നാല്‍ ഡെപ്പോസിറ്റ് മെഷീനും എ.ടി.എമ്മും തകര്‍ക്കാന്‍ കഴിയില്ലന്ന് മനസിലാക്കിയപ്പോള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago