ചരിത്ര സ്മൃതികളുണര്‍ത്തി വിജയ നഗര സാമ്രാജ്യം
മാനന്തവാടി: ചരിത്ര സ്മൃതികളുണര്‍ത്തി വിജയ നഗര സാമ്രാജ്യം. ആറാട്ടുതറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തിലാണ് ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ അജയ് തോമസും, കെ.എസ് ജെമിയുമാണ് ചരിത്രത്തിലേക്ക് ഒരു ഓര്‍മപ്പെടുത്തലുമായി വിജയനഗര സാമ്രാജ്യത്തിന്റ് മാതൃക തീര്‍ത്തിരിക്കുന്നത്.
രണ്ട് മാസം കഠിന പ്രയത്‌നം ചെയ്താണ് അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്താല്‍ ഇത് നിര്‍മിച്ചത്.
വിജയനഗര സാമ്രാജ്യത്തിലെ പ്രധാനപ്പെട ചരിത്രം രേഖപ്പെടുത്തിയ ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, സംഗീതം പൊഴിക്കുന്ന കല്‍തൂണുകള്‍, ആനപന്തി എന്നിവയുടെയെല്ലാം നേര്‍ക്കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
പ്‌ളൈവുഡ്, ഫോം ഷീറ്റ്, മണ്ണ്, പേസ്റ്റ് ടൂബ്, മൂടി, ബട്ടണ്‍സ്, അറക്കപ്പൊടി തുടങ്ങിയവയെല്ലാമാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്.
ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന നാഴികകല്ലായ ഒരു സംഭവമെന്ന നിലയിലാണ് വിജയനഗര സാമ്രാജ്യം തെരഞ്ഞടുത്തതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."