വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്.കെ.എസ്.എസ്.എഫിന് ദേശീയ സമിതി
കോഴിക്കോട്: ദേശീയ തലത്തില്‍ സമസ്തയുടെ സന്ദേശം വ്യാപിപ്പിക്കുന്നതിനും വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണത്തിന് നേതൃത്വം നല്കുന്നതിനുമായി എസ്.കെ.എസ്.എസ്.എഫ് പുതിയ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന പൈലറ്റ് പ്രൊജക്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്താണ് പുതിയ വിങ്ങിനും പ്രവര്‍ത്തന പദ്ധതിക്കും സംഘടന മുന്നിട്ടിറങ്ങിയിട്ടുള്ളത്.
സംഘടനയുടെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് പുതിയ സമിതി രൂപീകരിച്ചത്. ഈ വര്‍ഷാവസാനം വിവിധ സംസ്ഥാനങ്ങളില്‍ മെമ്പര്‍ഷിപ്പ് നടത്തി സ്ഥിരം ദേശീയ, സംസ്ഥാന സമിതികള്‍ നിലവില്‍ വരും.
ദേശീയ സമിതി ചെയര്‍മാനായി നൂറുല്‍ ഹുദാ നൂര്‍ (പശ്ചിമ ബംഗാള്‍) കണ്‍വീനറായി ഡോ.കെ.ടി ജാബിര്‍ ഹുദവി (കേരളം) ട്രഷററായി റഈസ് അഹ്മദ് (മണിപ്പൂര്‍) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ.കെ.ടി മുഹമ്മദ് ബഷീര്‍ പനങ്ങാങ്ങര (കേരളം), സയ്യിദ് മുഈനുദ്ദീന് (അസം), ഹസീബ് അഹ്മദ് അന്‍സാരി (മഹാരാഷ്ട്ര), ഡോ. സുബൈര്‍ ഹുദവി (ബിഹാര്‍)- വൈസ് ചെയര്മാന്മാര്, പി.കെ അസ്ലം ഫൈസി ബംഗളൂരു (കര്‍ണാടക) - വര്‍ക്കിങ് കണ്‍വീനര്‍, മുഹമ്മദ് ഷാഫി മഷ്രിഖി (തെലങ്കാന), ഡോ.എന്‍.എ ബിഷ്റുല്‍ ഹാഫി (കേരളം), നൗഷാദ് ഹുദവി (ഡല്‍ഹി) -കണ്‍വീനര്‍മാര്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍ (കേരളം), ശൈഖ് ഉമര്‍ അഹ്മദ് (ആന്ധ്രാ പ്രദേശ്), മുഹമ്മദ് അനീസ് അബ്ബാസി (രാജസ്ഥാന്), അഡ്വ. സി.കെ ഫൈസല്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, റശീദ് ഫൈസി വെള്ളായിക്കോട് (കേരളം), മുഹമ്മദ് നൗസിഫ് (അസം), മന്‍സൂര്‍ ഹുദവി (പശ്ചിമ ബംഗാള്‍), അനീസ് കൗസരി (കര്‍ണാടക), ജലാല്‍ ഫൈസി (ഡല്‍ഹി), സുഹൈല്‍ വാഫി (അലീഗഢ്) നാഫിഹ് ഹുദവി (പശ്ചിമ ബംഗാള്‍)- അംഗങ്ങള്‍.
സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി ചര്‍ച്ചയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."