HOME
DETAILS
MAL
മന്ത്രി കെ.ടി ജലീലും സഊദിയിലേക്ക്
backup
August 03 2016 | 19:08 PM
തിരുവനന്തപുരം: മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനു തദ്ദേശഭരണ വകുപ്പു മന്ത്രി. കെ.ടി ജലീല്‍, സ്പെഷ്യല്‍ സെക്രട്ടറി ഡോ. വി.കെ. ബേബി എന്നിവര്‍ നാളെ സഊദിയിലേക്കു പോകും. മുംബൈയിലെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നോര്‍ക്കയും കേരള സര്‍ക്കാരും ചേര്‍ന്നാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. മുംബൈയില്‍ എത്തുന്ന മലയാളികളുടെ സൗകര്യാര്‍ഥം ഹെല്പ് ഡെസ്കും ആരംഭിക്കും. സഊദിയില്‍ നിന്നു തിരിച്ചെത്തുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജിനെ കുറിച്ച് ഇന്നലെനടന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."