HOME
DETAILS

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകും: മന്ത്രി സി. രവീന്ദ്രനാഥ്

  
backup
October 28 2018 | 07:10 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

തിരൂരങ്ങാടി: പൊതുവിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന നിലയിലേക്ക് കേരളം വളരുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. തിരൂരങ്ങാടി തൃക്കുളം ഗവ. ഹൈസ്‌കൂളിനായി 4.10 കോടി രൂപ ചെലവില്‍ നിര്‍മിച്ച മൂന്ന് ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എയ്ഡഡ് സ്‌കൂളുകളുടെ വികസനത്തിന് സര്‍ക്കാര്‍ ചലഞ്ച് ഫണ്ട് വിനിയോഗിക്കും.
സംസ്ഥാനത്ത് ഇതിനകം 45000 ക്ലാസ്മുറികളാണ് ഹൈടെക്കായത്. ഇതിന് പുറമെ എല്‍.പി, യു.പി സ്‌കൂള്‍ ക്ലാസ് മുറികള്‍ ഹൈടെക്കാക്കാന്‍ 300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനൊപ്പം അക്കാദമിക നിലവാരവും ഉയര്‍ത്തണം. അതിനായി അധ്യാപകരും പി.ടി.എ ഭാരവാഹികളും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കുന്ന ഇടങ്ങളായി പൊതു വിദ്യാലയങ്ങളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരൂരങ്ങാടി മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യ വികസനത്തിന് ഈ സര്‍ക്കാര്‍ ഇതിനകം ഒന്‍പത് കോടി രൂപ അനുവദിച്ചെന്ന് ചടങ്ങില്‍ അധ്യക്ഷനായ പി.കെ അബ്ദുറബ് എം.എല്‍.എ പറഞ്ഞു. പൊതു വിദ്യാലയങ്ങളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികള്‍ കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈയൊരു സാഹചര്യത്തില്‍ വെന്നിയൂര്‍ ഗവ. യു.പി, നന്നമ്പ്ര ഗവ. യു.പി, ക്ലാരി ഗവ. യു.പി സ്‌കൂളുകള്‍ ഹൈസ്‌കൂളായി ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണമെന്ന് എം.എല്‍.എ അഭ്യര്‍ഥിച്ചു. സ്‌കൂളില്‍ സജ്ജീകരിച്ച ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു.
പൊതുമരാമത്ത് കെട്ടിട വിഭാഗം മലപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍വര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂരങ്ങാടി നഗരസഭാ വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ ഉള്ളാട്ട് റസിയ, ഇഖ്ബാല്‍ കല്ലുങ്ങല്‍, വി.വി അബു, സി.പി ഹബീബ, എം.എന്‍ മൊയ്തീന്‍, ടി.കെ ജൂലി, മലപ്പുറം ഡി.ഡി.ഇ പി കൃഷ്ണന്‍, തിരൂരങ്ങാടി ഡി.ഇ.ഒ അജിതകുമാരി, മലപ്പുറം ഡി.പി.ഒ എന്‍ നാസര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി. മുബാറക് അലി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago