യുവജനങ്ങളുടെ കര്‍മശേഷി സമൂഹനന്മക്ക് ഉപയോഗിക്കണം: എസ്.വൈ.എസ്
പെരിന്തല്‍മണ്ണ: വിദ്യാര്‍ഥി യുവജനങ്ങളുടെ കര്‍മശേഷി രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്കും പുരോഗതിക്കും വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് എസ്.വൈ.എസ് ജില്ലാ ജന. സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. പെരിന്തല്‍മണ്ണ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് കാംപസില്‍ നടന്ന എസ്.വൈ.എസ് മണ്ഡലം സംഗമം 'ഇന്‍തിസ്വാബ് 1440' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എന്‍. അബ്ദുല്ല ഫൈസി വെട്ടത്തൂര്‍ അധ്യക്ഷനായി. ജില്ലാ വര്‍ക്കിങ് സെക്രട്ടറി സലിം എടക്കര വിഷയാവതരണം നടത്തി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം റഫീഖ് അഹമ്മദ്, കാടാമ്പുഴ മൂസഹാജി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സയ്യിദ് ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍, ശമീര്‍ ഫൈസി ഒടമല, ശറഫുദ്ദീന്‍ തങ്ങള്‍ തൂത, സി.എം അബ്ദുല്ല ഹാജി, പി. ശംസുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍, എ.ടി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, എന്‍.പി നൗഷാദ് താഴെക്കോട്, സിദ്ദിഖ് ഫൈസി ഏലംകുളം, സയ്യിദ് ഹബീബുല്ല തങ്ങള്‍, സൈതലവിക്കോയ തങ്ങള്‍, സൈനുല്‍ ആബിദ് തങ്ങള്‍, സീതിക്കോയ തങ്ങള്‍, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, എന്‍.ടി.സി മജീദ്, എന്‍. അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."