HOME
DETAILS

ജി.എസ്.ടി. അപാകതകള്‍ പരിഹരിക്കണമെന്ന്

  
backup
June 12 2017 | 04:06 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%aa%e0%b4%be%e0%b4%95%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0


പുല്‍പ്പള്ളി: ജൂലൈ മുതല്‍ രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്ന പുതിയ കേന്ദ്ര നിയമായ 'ഗുഡ്‌സ് സര്‍വിസ് ടാക്‌സ് (ജി.എസ്.ടി)' നിയമത്തിലെ വ്യാപാരി ദ്രോഹ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ ആവശ്യപ്പെട്ടു.
വാറ്റ് നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ബോധ്യപ്പെടുത്തികൊണ്ടിരിക്കുന്ന അക്കൗണ്ടുകള്‍ ഇനി സംസ്ഥാനത്തിനും, കേന്ദ്രത്തിനും ബോധ്യപ്പെടുത്തി നികുതി പിരിച്ചുനല്‍കേണ്ട അവസ്ഥയാണുള്ളത്.
അതിലുപരി നിയമത്തിലെ 122 മുതല്‍ 132 വരെയുള്ള ചട്ടങ്ങള്‍ ചെറിയ തെറ്റുകള്‍ പോലും വ്യാപാരികള്‍ക്ക് വന്‍തുകയും പിഴയും, ജയില്‍ശിക്ഷയും നല്‍കണമെന്ന വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത് പുനപരിശോധിക്കണമെന്നും വാസുദേവന്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂനിറ്റിന്റെ വര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ വിജയന്‍ കുടിലില്‍ അധ്യക്ഷനായി.
നൗഷാദ്, ഇ.ടി ബാബു, സി.പി ജോയിക്കുട്ടി, പി.സി ടോമി, മത്തായി ആതിര, പി.സി ബേബി സംസാരിച്ചു. ഭാരവാഹികളായി മത്തായി ആതിര(പ്രസി), ജയകുമാര്‍ കൊട്ടാരം(ജ.സെക്ര), പി.സി ബേബി(ട്രഷ) തെരഞ്ഞെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago