കാവടം പാലം: ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
പനമരം: കാവടം പാലം അപ്രോച്ച് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
പാലം നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മാണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും റോഡിന്റെ നിയമക്കുരുക്കുകള്‍ ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കുടോത്തുമ്മല്‍ നടവയല്‍ വേലിയമ്പം റൂട്ടില്‍ കാവടം പുഴക്ക് കുറുകെ ചീക്കല്ലൂരില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് പണിത പാലത്തിലേക്ക് പ്രവേശിക്കാന്‍ അപ്രോച്ച് റോഡ് നിര്‍മാണം മുടങ്ങിക്കിടക്കുന്നതാണ് നാട്ടുകാരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. കണിയാമ്പറ്റ പഞ്ചായത്ത് റോഡിന്റെ രേഖകള്‍ എല്ലാം ശരിയായി എന്ന് പറഞ്ഞുവെങ്കിലും പ്രവൃത്തികള്‍ ആരംഭിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
നെല്ലിയമ്പം മദ്റസാ ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്് കടവന്‍ ഹംസ, വാര്‍ഡംഗങ്ങളായ മേരി ഐമനചിറ, റഹിയാനത്ത്, എസ്.എം ഷാഹുല്‍ ഹമീദ്, ഉണ്ണികൃഷ്ണന് നെല്ലിയമ്പം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."