പുഴത്തീര സംരക്ഷണത്തിനായി 'പുഴയോര തൈനടല്‍'
ബാവലി: ലോകപരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം ഗ്രീന്‍ലവേര്‍സിന്റെയും ബാവലി എ.യു.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ കേരള മഹിളാസമഖ്യയുടെ സഹകരണത്തോടെ പുഴത്തീര സംരക്ഷണത്തിന് സഹായകരമാകുന്ന അഞ്ഞൂറില്‍പരം വൃക്ഷത്തൈകള്‍ ബാവലി കബനി തീരത്ത് നട്ടു. വാര്‍ഡ് മെംബര്‍ വത്സലയും തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേശ് ശങ്കറും ചേര്‍ന്ന് തൈ നടല്‍ ഉദ്ഘടനം ചെയ്തു.
ബാവലി പ്രദേശവാസികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വൃക്ഷത്തൈ നടലില്‍ നദിതീരമണ്ണിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന മുള, വേഗത്തില്‍ വളരുകയും തണല്‍മരമായി തീരുകയും ചെയ്യുന്ന ഉങ്ങ്, പുളി, പൂവരശ്, ഞാവല്‍, സീതപ്പഴം, നെല്ലി തുടങ്ങിയ ജൈവ വ്യവസ്ഥയെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന വൃക്ഷതൈകളാണ് പുഴയോരത്ത് നട്ടത്.
വാര്‍ഡ് മെംബര്‍ വത്സല, ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.വി സന്തോഷ്, സനീഷ് വി.വി, കേരള മഹിളാസഖ്യ ജില്ലാ കോ-ഓഡിനേറ്റര്‍ അംബിക വി.ഡി, ഗ്രീന്‍ലവേര്‍സ് അഡൈ്വസര്‍ ജിതിന്‍ എം.സി, പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് പ്രതീഷ് കെ.ആര്‍, എ.സി അനുമോള്‍, അജി കൊളോണിയ, രാഹുല്‍ രാജീവന്‍, അമല്‍ പ്രശാന്ത്, ജോബിന്‍, വിദ്യ വിനോദ് തൈ നടലിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."