HOME
DETAILS

ഡല്‍ഹിയിലെ വിദ്വേഷക്കൊല: ഇനിയും ആവര്‍ത്തിക്കുമെന്ന് സംഘപരിവാര്‍ ഭീഷണി

  
backup
October 28 2018 | 17:10 PM

548465496896465465465

#യു.എം മുഖ്താർ

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മാളവ്യനഗറില്‍ ഏഴുവയസ്സുള്ള മുഹമ്മദ് അസീമെന്ന മദ്‌റസാ വിദ്യാര്‍ഥിയെ ക്രൂരമായി കൊലപ്പെടുത്തിയതിനുപിന്നാലെ ഇത്തരം കൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘപരിവാര്‍. ഇതൊരുപാഠമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാവുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രദേശത്തെ തീവ്രഹിന്ദുക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്നും അസീമിന്റെ മദ്‌റസയുടെ മുതവല്ലി മൗലാനാ മുഹമ്മദലി ജൗഹര്‍ പറഞ്ഞു.

ഭീഷണിവര്‍ധിച്ച സാഹചര്യത്തില്‍ മദ്‌റസാ കമ്മിറ്റിയും അസീമിന്റെ ബന്ധുക്കളും സമസ്തകേരളാ ജംഇയ്യത്തുല്‍ ഉലമയുടെ നിയമ സഹായം തേടി. ഇന്നലെ മദ്‌റസ സന്ദര്‍ശിച്ച സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയോടാണ് നിയമസഹായം അഭ്യര്‍ഥിച്ചത്. ഇതുപ്രകാരം പ്രദേശത്തെ മുസ്ലിംകള്‍ക്കു സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടും കുറ്റകൃത്യത്തിന്റെ ഗൂഢാലോചനക്കാരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ത്വയ്യിബ് ഹുദവി അറിയിച്ചു. അഭിഭാഷകനായ പി.എസ് സുല്‍ഫിക്കര്‍ അലി മുഖേനയാവും ഹരജി നല്‍കുക.

 

തങ്ങള്‍ക്കും മദ്‌റസക്കും നേരെയുള്ള ഭീഷണി അവസാനിപ്പിക്കുക, മദ്‌റസയുള്‍പ്പെടെയുള്ള വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുക, വഖ്ഫ് സ്വത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുക, ഇതുസംബന്ധിച്ച് ഡല്‍ഹി വഖ്ഫ് ബോര്‍ഡിനും നിര്‍ദേശം പുറപ്പെടുവിക്കുക, കൗമരപ്രായം പോലെ എത്തിയിട്ടില്ലാത്ത കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പുക്കുന്ന മുതിര്‍ന്നവര്‍ക്കെതിരേ ഗൂഢാലോചനാ കുറ്റം ചുമത്തി വിചാരണചെയ്യുക തുടങ്ങിയ ആവശ്യങ്ങളാവും ഹരജിയില്‍ ഉന്നയിക്കുക.

മാളവ്യനഗറിലെ ബീഗംപൂരില്‍ വ്യാഴായ്ച്ചയാണ് അസീം കൊല്ലപ്പെട്ടത്. പ്രദേശത്തെ ജാമിഅ ഫരീദിയ്യ ജുമാ മസ്ജിദില്‍ ഖുര്‍ആന്‍ മനപാഠം പഠിക്കുകയായിരുന്നു ഹരിയാനയിലെ മെവാത്ത് സ്വദേശിയായ അസീം. കേസില്‍ 10നും 12നുമിടയില്‍ പ്രായമുള്ള നാലുകുട്ടികളെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. ഇവര്‍ ജുവൈനല്‍ ഹോമില്‍ കഴിയുകയാണ്. മദ്‌റസയുടെ ഗ്രൗണ്ടില്‍ വെച്ച് കുട്ടികളോടൊത്ത് കളിക്കുന്നതിനിടെ കൗമാരപ്രായം എത്തിയിട്ടില്ലാത്ത കുട്ടിക്കുറ്റവാളികള്‍ അസീമിനെ അടിച്ചും കല്ലെറിഞ്ഞും കൊല്ലുകയായിരുന്നു.

[caption id="attachment_644871" align="aligncenter" width="630"] അസീമിന്‍റെ സുഹൃത്തുക്കള്‍[/caption]

 

അവശനായ അസീമിനെ കുട്ടികള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിനുമുകളിലേക്ക് എറിയുകയുംചെയ്തു. മര്‍ദ്ദനമേറ്റ് ബോധരഹിതനായ അസീം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മദ്‌റസയോട് ചേര്‍ന്നുള്ള വാല്‍മീകി ക്യാംപിലെ കുട്ടികളാണ് പിടിയിലായവര്‍. ഐ.പി.സിയിലെ 302 (കൊലപാതം) ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പൊലിസ് ഇവര്‍ക്കെതിരെ ചുമത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം കൂടുതല്‍ നടപടികളുണ്ടാവുമെന്ന് പൊലിസ് അറിയിച്ചു.

വര്‍ഷങ്ങളായി പ്രദേശത്തെ മുസ്ലിംകള്‍ക്കെതിരേ വാല്‍മീകി ക്യാംപിലുള്ള തീവ്രഹിന്ദുക്കളായ യുവാക്കള്‍ നിരന്തരം നടത്തിവന്ന ആക്രമണങ്ങളോടുള്ള പൊലിസിന്റെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് അസീമിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഹമ്മദലി ജൗഹര്‍ അറിയിച്ചു. മദ്‌റസാ വിദ്യാര്‍ഥികളെയും പ്രദേശത്തെ മുസ്ലിംകളെയും നിരന്തരം വംശീയമായി അധിക്ഷേപിച്ചു. മദ്‌റസയിലേക്കും സമീപത്തെ ഹോസ്റ്റലിലേക്കും പള്ളിയിലേക്കും ഒഴിഞ്ഞ മദ്യകുപ്പികളും പടക്കങ്ങളും എറിയുന്നത് പതിവാണ്. വിദ്യാര്‍ഥികള്‍ ധരിച്ച തൊപ്പി ഊരിയെരിഞ്ഞ സംഭവങ്ങളും ഉണ്ട്.

[caption id="attachment_644870" align="aligncenter" width="630"] പിതാവും സഹോദരനും[/caption]

 

ഇതിനിടെ ഒരുമദ്‌റസാ വിദ്യാര്‍ഥിക്കു മാരകമായി മുറിവേറ്റു. ഇതിനകം ഏഴുതവണയാണ് അക്രമികള്‍ക്കെതിരെ മദ്‌റസാ കമ്മിറ്റിയും പ്രദേശത്തെ മുസ്‌ലിംകളും പരാതി നല്‍കിയത്. എന്നാല്‍, എല്ലാം പൊലിസ് അവഗണിക്കുകയാണുണ്ടായത്. ചെറിയകുട്ടികളെ വരെ ആക്രമണത്തിന് മുതിര്‍ന്നവര്‍ പ്രോല്‍സാഹിപ്പിച്ചു. അതിന്റെ പരിണിതഫലമാണ് അസമീന്റെ കൊലയില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങള്‍ നടത്തുന്ന ഭംഗി വിഭാഗം താസിക്കുന്നത് തന്നെ വഖ്ഫ് ഭൂമി കൈയേറിയാണ്. മദ്‌റസ നിലകൊള്ളുന്ന രണ്ടേക്കറിലേറെ വരുന്ന ഭൂമികൂടി സ്വന്തമാക്കുന്നതിനാണ് ഇവര്‍ ആക്രമണം നടത്തുന്നതെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. 140 വര്‍ഷം മുമ്പ്, 1880ലാണ് ഇവിടെ മദ്‌റസസ്ഥാപിച്ചതെങ്കിലും 30 വര്‍ഷം മുമ്പാണ് പരിഷ്‌കരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയത്. നിലവില്‍ 60ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ ഏറ്റവും പ്രായകുറഞ്ഞ വിദ്യാര്‍ഥിയായിരുന്നു അസീം.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  21 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  31 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  39 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago