കാമരാജ് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
തിരുവനന്തപുരം: മത മേലധ്യക്ഷന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന വൈന്‍ ലൈസന്‍സ് റദ്ദ് ചെയ്യുക, മദ്യവര്‍ജനം മദ്യഷാപ്പുകള്‍പ്പൂട്ടി ഉടന്‍ നടപ്പാക്കുക, ജാതി തിരിച്ചുള്ള ജനസംഖ്യ കണക്ക് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടനടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കാമരാജ് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സ്വാതന്ത്ര്യത്തിന് ശേഷം സാമൂഹ്യ നീതിക്ക് വേണ്ടി ഇന്നും ജനാധിപത്യത്തിന്റെ ശ്രീകോവില്‍ യാചിക്കേണ്ടിവരുന്നത് ഗതികേടാണെന്നും അതിനാല്‍ സാമൂഹ്യ നീതിക്കായുള്ള പോരാട്ടവും അവകാശപ്രഖ്യാപനവും ജൂലൈ 16 ന് പുത്തരിക്കണ്ടം മൈതാനത്തില്‍ വച്ച് നടത്തുന്ന നേതൃ സമ്മേളനത്തില്‍ ഒരു പുത്തന്‍ ദിശാബോധത്തോടെ പ്രഖ്യാപിച്ച് സാമൂഹ്യനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു.
ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കും ഉദ്യോഗസ്ഥരുടെ കണക്കും ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും, പട്ടിക ജാതി പിന്നാക്ക വികസന കോര്‍പ്പറേഷനുകള്‍ക്ക് ക്യാബിനറ്റ് പദവി നല്‍കണമെന്നും തുടര്‍ന്ന് സംസാരിച്ച നേതാക്കളായ പി രാമഭദ്രന്‍, അഡ്വ. ജെയിംസ് ഫര്‍ണാണ്ടസ്, ജനറല്‍ സെക്രട്ടറി കുട്ടപ്പന്‍ ചെട്ടിയാര്‍, ട്രഷറര്‍ സുഭാഷ് ബോസ്, നെല്ലിമൂട് ശ്രീധരന്‍, കെ.ദാസ്, ആറയ്യൂര്‍ കെ.പി.ചെല്ലപ്പന്‍, അഡ്വ. പയ്യന്നൂര്‍ ഷാജി, ജഗതി രാജന്‍, സന്തോഷ് കണ്ണൂര്‍, യൂത്ത് സമാജം പ്രസിഡന്റ് എം പി രജേഷ്, യൂത്ത് സമാജം ജനറല്‍ സെക്രട്ടറി ജിമ്മി രാജ്, എം.പി.മോഹനന്‍, ജില്ലാ പ്രസിഡന്റ് സനല്‍ കുമാര്‍, സെക്രട്ടറി ശ്യാം ലൈജു, യൂത്ത് സമാജം ജില്ലാ പ്രസിഡന്റ് ചൊവ്വര ജോസ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."