ശശികുമാര്‍ കൊലപാതകക്കേസിലെ ഒരാള്‍ കൂടി പിടിയില്‍
വാടാനപ്പള്ളി: പൊക്കുളങ്ങരയിലെ സി.പി.എം പ്രവര്‍ത്തകനായ ശശികുമാര്‍ കൊലപാതകക്കേസിലെ ഒരാള്‍ കൂടി പിടിയിലായി. പൊക്കുളങ്ങര സ്വദേശി പണിക്കശ്ശേരി വീട്ടില്‍ നിമീഷ് (25) നെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൃത്യം നടത്തിയതിനു ശേഷം കേസിലെ പ്രതികളായ ഒന്നാം പ്രതി ബിനീഷിനെയും മറ്റു പ്രതികളെയും രക്ഷപ്പെടാന്‍ സഹായിക്കുകയും, ഗൂഡാലോചന നടത്തുകയും ചെയ്ത കുറ്റത്തിനാണ് നിമീഷിനെ അറസ്റ്റു ചെയ്തത്.
സംഭവത്തിനു ശേഷം തൃശൂര്‍, പട്ടിക്കാട്, പാലക്കാട്, മുതലമട, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന നിമീഷിനെ രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ നിരീക്ഷണത്തിനിടയിലാണ് നിമീഷിനെ പിടികൂടിയത്. ഇക്കഴിഞ്ഞ മെയ് ഇരുപത്തിരണ്ടാം തിയ്യതിയായിരുന്നു ആക്രമണത്തില്‍ പരുക്കുപറ്റി ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകനായ ശശികുമാര്‍ കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരായ ഏഴുപേരെ നേരത്തെ പിടികൂടിയിരുന്നു. നിമീഷിനെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തില്‍ ഇരിയങ്ങാലക്കുട ഡി.വൈ.എസ്.പി എസ്.ടി.സുരേഷ്‌കുമാര്‍, എസ്.ഐമാരായ സുദര്‍ശനന്‍, പ്രദീപ്, എ.എസ്.ഐമാരായ സന്തോഷ്, സലില്‍കുമാര്‍, സീനിയര്‍ സി.പി.ഒമാരായ കെ.എ ഹബീബ്, കെ.എം മുഹമ്മദ് അഷറഫ്, മുരുകേഷ് കടവത്ത്, എം.കെ ഗോപി, ഷഫീര്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചാവക്കാട് ഹാജരാക്കിയ നിമീഷിനെ കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."