ഉത്തര്‍പ്രദേശ് ഉത്തര്‍പ്രദേശില്‍ വീണ്ടും അംബേദ്കര്‍ പ്രതിമ തകര്‍ത്തു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീïും ബി.ആര് അംബേദ്കറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. ബല്ല്യ ജില്ലയില്‍ ബറൗലി ഗ്രാമത്തിലെ പ്രതിമയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കïെത്തിയത്. പ്രതിമയുടെ തലയും കൈയ്യും ആണ് തകര്‍ത്തിട്ടുï്. സംഭവത്തില്‍ പ്രദേശത്തെ ദലിത് സമൂഹം വന്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊïുവരണമെന്നാവശ്യപ്പെട്ട് ദലിതുകള്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
ട്രാഫിക് പൊലിസുമായുള്ള തര്‍ക്കത്തിനിടെ ഐ.ടി ജീവനക്കാരന് മരിച്ചു
ഗാസിയാബാദ്: റോഡ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് ട്രാഫിക്ക് പൊലിസുമായുïായ തര്‍ക്കത്തെ തുടര്‍ന്ന് ഐ.ടി ജീവനക്കാരന് ഹൃദയാഘാതംമൂലം മരിച്ചു. ഗാസിയാബാദിലാണ് സംഭവം. സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുന്ന 35കാരനാണ് മരിച്ചത്. പൊലിസ് ഉദ്യോഗസ്ഥന്റെ മോശംപെരുമാറ്റമാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് മരിച്ചയാളുടെ പിതാവ് ആരോപിച്ചു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുïെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."