തുലച്ചു രണ്ടര കോടി; കീശ കാലിയാകാതിരിക്കാന്‍ പരക്കംപാച്ചില്‍ കരട്
കണ്ണൂര്‍: വാര്‍ഷിക പദ്ധതികള്‍ കൃത്യസമയത്തു പൂര്‍ത്തിയാക്കാത്തതു മൂലം കോര്‍പറേഷനു രണ്ടരക്കോടിയോളം രൂപയുടെ അധികബാധ്യത. 2015-16 സാമ്പത്തിക വര്‍ഷത്തിനു മുന്‍പു പൂര്‍ത്തിയാകേണ്ട പദ്ധതികളില്‍ അടുത്ത വര്‍ഷത്തേക്കു സ്പില്‍ ഓവറായി ഉള്‍പ്പെടുത്തിയ പദ്ധതികളുടേതാണ് ഈ തുക. 2015-16 നു മുന്‍പുള്ള പ്രവൃത്തികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കാന്‍ അനുമതിയുണ്ട്. പക്ഷേ സര്‍ക്കാരിന്റെ പദ്ധതി വിഹിതം ലഭിക്കില്ല. അടുത്ത വര്‍ഷത്തെ പദ്ധതിത്തുകയില്‍ നിന്നു കോര്‍പറേഷന്‍ ഈ തുക കൂടി കണ്ടെത്തണമെന്നു ചുരുക്കം. കോര്‍പറേഷന്‍ രൂപീകരിക്കുന്നതിനു മുന്‍പ് നഗരസഭയും അഞ്ചു പഞ്ചായത്തുകളും ചേര്‍ന്നു തീര്‍ക്കേണ്ട പദ്ധതികളായിരുന്നു ഇതെല്ലാം. ഇവ കൃത്യമായി പൂര്‍ത്തിയാക്കാത്തതിനാല്‍ കോര്‍പറേഷന് പുതിയ പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട തുകയില്‍ നിന്ന് രണ്ടരക്കോടി ഇതിനായി മാറ്റിവെക്കേണ്ടിവരും. പ്രഖ്യാപിച്ചിട്ട് പൂര്‍ത്തിയാക്കാത്ത 28.57 കോടിയുടെ പദ്ധതികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുണ്ട്. പക്ഷേ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കു മാറ്റിയ ഈ പദ്ധതികള്‍ക്കു സര്‍ക്കാരിന്റെ പദ്ധതി വിഹിതം നഷ്ടമാവില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കേണ്ട 69.51 കോടി രൂപയുടെ കരട് പദ്ധതികള്‍ക്ക് ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പൊതുമരാമത്ത് വിഭാഗത്തില്‍ എസ്റ്റിമേറ്റ് ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇതൊഴികെയുള്ള പദ്ധതികളാണ് ഇന്നലെ അവതരിപ്പിച്ചത്. പൊതുമരാമത്ത് വിഭാഗത്തില്‍ 15 കോടി രൂപയുടെ പദ്ധതികളാണ് തയാറാക്കുന്നത്. കരട് പദ്ധതികള്‍ സ്ഥിരം സമിതികള്‍ ചര്‍ച്ചചെയ്ത് അന്തിമാനുമതിക്ക് സമര്‍പ്പിക്കണം. സ്ഥിരംസമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് അന്തിമാനുമതി നല്‍കിയത്. ഇതിനായി ഇന്നും കൗണ്‍സില്‍ യോഗം ചേരും. പൊതുമരാമത്ത് പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തിയ പദ്ധതിയാകും ഇന്നവതരിപ്പിക്കുക. 15നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ ആസൂത്രണസമിതിയുടെ അനുമതിക്കായി സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിനു മുന്‍പായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണു കോര്‍പറേഷന്റെ അവസാനനിമിഷത്തെ ഈ ഓട്ടപ്പാച്ചില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."