HOME
DETAILS

ഊർജ്ജാവശ്യത്തിനായി യുറേനിയം ഉൽപാദനവും സമ്പുഷ്ടീകരണവും നടത്താൻ ഒരുങ്ങുന്നുവെന്നു സഊദി ഊർജ്ജ മന്ത്രി

  
backup
September 11 2019 | 09:09 AM

784184641654-2


    റിയാദ്: സഊദി അറേബ്യ യുറേനിയം സമ്പുഷ്‌ടീകരണവും ഉത്പാദനവും നടത്താനല്ല അന്തിമ ഒരുക്കത്തിലാണെന്നും അതിനുള്ള തയാറെടുപ്പുകൾ തുടരുകയാണെന്നും പുതിയ സഊദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഇതിനായി രണ്ടു റിയാക്ക്ടറുകളുടെ പ്രവർത്തനം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബിയിൽ നടക്കുന്ന 24 ആമത് ലോക എനർജി കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം ചുമതലയേറ്റ സഊദി ഊർജ്ജ മന്ത്രി. ചുമതലയേറ്റ ശേഷമുള്ള ആദ്യ പരിപാടിയിലാണ് ആണവോർജ്ജത്തിലെ സഊദി നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ആണവ പദ്ധതിയിൽ ഞങ്ങൾ ജാഗ്രതയോടെ മുന്നോട്ട് പോകുകയാണ്. അതിനായി സഊദി രണ്ട് ന്യൂക്ലിയർ റിയാക്ടറുകളിൽ പരീക്ഷണം നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    ആണവ പദ്ധതിയുടെ മുഴുവൻ ഘട്ടങ്ങളുമായി മുന്നോട്ട് പോകാൻ സഊദി ആഗ്രഹിക്കുന്നു. ഇന്ധനത്തിനായി യുറേനിയം ഉൽപാദിപ്പിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തെ ആദ്യത്തെ രണ്ട് ആണവോർജ്ജ റിയാക്ടറുകൾക്ക് ടെണ്ടർ നൽകാനുള്ള പദ്ധതിയെ പരാമർശിച്ച് മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത വർഷം തന്നെ ടെണ്ടർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈമേഖലയിൽ  മൾട്ടി ബില്യൺ ഡോളർ പദ്ധതി നടപ്പിലാക്കാനായി അമേരിക്ക, റഷ്യ, സൗത്ത് കൊറിയ, ചൈന, ഫ്രാൻസ് രാജ്യങ്ങളിലെ കമ്പനികളുമായി പ്രാഥമിക ചർച്ചകൾ നടന്നു വരികയാണ്. ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ പ്രാഥമിക ഷെയർ വിൽപ്പന ഉടൻ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2020-2021 വർഷത്തോടെ അരാംകോയുടെ അഞ്ചു ശതമാനം ഓഹരികൾ പൊതു വിപണിയിൽ വിറ്റഴിക്കാനാണ് ശ്രമം നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഐ പി ഒ  ആയിരിക്കുമിതെന്നാണ് വാർത്തകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  6 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  16 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  24 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  41 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago