സഊദിയില്‍ ഇനി ആയുധ നിര്‍മ്മാണവും; സ്വകാര്യ മേഖലയില്‍ ലൈസന്‍സുകള്‍ അനുവദിക്കും
റിയാദ്: പ്രാദേശികമായി ആയുധങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണ ഫാക്റ്ററികള്‍ക്ക് ലൈസന്‍സുകള്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് (ഗാമ) അറിയിച്ചു. ഗാമയാണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ആയുധ നിര്‍മ്മാണത്തിന് ലൈസന്‍സുകള്‍ അനുവദിക്കുക. ആയുധ നിര്‍മ്മാണ അനുമതി വഴി രാജ്യത്തെ യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതകളും ഉറപ്പ് വരുത്താനും ലക്ഷ്യമിടുന്നതായി ഗാമ അറിയിച്ചു.
സഊദി വിഷന്‍ 2030 യുടെ ഭാഗമായി ആയുധങ്ങള്‍ പുറത്തേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ ഭാഗമായാണ് സഊദി ആഭ്യന്തന രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സുകള്‍ നല്‍കുന്നത്. സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍, സൈനിക ഉപകരണങ്ങള്‍, വ്യക്തിഗത സൈനിക ഉപകരണങ്ങള്‍, സൈനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തദ്ദേശിയമായി നിര്‍മ്മിക്കാനാണ് ലൈസന്‍സുകള്‍ അനുവദിക്കുകയെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ പുതിയ തീരുമാനം ഈ മേഖലയില്‍ വിദേശ പ്രാദേശിക നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഗാമി ഗവര്‍ണര്‍ അഹമ്മദ് അല്‍ ഒഹലി വ്യക്തമാക്കി.
ഇക്കഴിഞ്ഞ റിയാദ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ ആയുധങ്ങള്‍ നിമ്മിക്കാന്‍ പദ്ധതികള്‍ തായ്യാറാക്കാമെന്നു സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സൈനികാവശ്യത്തിനുള്ള ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ സഊദി അറേബ്യയില്‍ പുതിയ പദ്ധതിയിലൂടെ സ്വദേശികള്‍ക്ക് നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ കഴിയുമെന്നും ഗാമ ഗവര്‍ണര്‍ അഹമ്മദ് അല്‍ ഒഹലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."