HOME
DETAILS

സഊദിയില്‍ ഇന്ത്യക്കാരനെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവം: രണ്ടു പേര്‍ പിടിയില്‍

  
backup
September 12 2019 | 07:09 AM

indian-citizen-murder-two-persons-caught

 

ജിദ്ദ: സഊദിയില്‍ ഇന്ത്യക്കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി കാര്‍ കവര്‍ന്ന് രക്ഷപ്പെട്ട രണ്ടു സ്വദേശി യുവാക്കളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലിസ് അറിയിച്ചു. ടൊയോട്ട പ്രാഡോ ഇനത്തില്‍ പെട്ട കാറില്‍ സഞ്ചരിച്ച രണ്ടു യുവാക്കള്‍ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതായി കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്പതു മണിക്കാണ് സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിച്ചതെന്ന് റിയാദ് പോലിസ് വക്താവ് ലെഫ്. കേണല്‍ ശാക്കിര്‍ അല്‍തുവൈജിരി പറഞ്ഞു.

സംഭവത്തെ പറ്റി പൊലിസ് പറയുന്നത് ഇങ്ങനെ. പ്രാഡോ കാറിലെത്തിയ രണ്ടു പേര്‍ ഇന്ത്യക്കാരന്റെ വാഹനത്തിനു പിറകില്‍ നിര്‍ത്തി. പിന്നെ വാക്കേറ്റവും കയ്യാങ്കളിയും. ഇതിനിടെ ആളുകള്‍ ഓടിയെത്തി. ഇതോടെ കാര്‍ വേഗത്തില്‍ പിറകിലേക്കെടുത്ത പ്രതികള്‍ കാര്‍ ഇന്ത്യക്കാരനുമേല്‍ കയറ്റിയിറക്കുകയായിരുന്നു. അഥേ സമയം കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും സംഭവ സ്ഥലവും പൊലിസ് വെളിപ്പെടുത്തിയില്ല. വാക്കേറ്റത്തിന്റെ കാരണവും അവ്യക്തം.

ഇന്ത്യക്കാരനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഘത്തില്‍ പെട്ട ഒരാള്‍ ഹ്യൂണ്ടായ് എലാന്‍ട്ര ഇനത്തില്‍ പെട്ട കാര്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുപ്പതു വയസ്സു വീതം പ്രായമുള്ള രണ്ടു സഊദി യുവാക്കളാണ് അറസ്റ്റിലായത്. സംഘത്തില്‍ ഒരാള്‍ തോക്ക് ഉപയോഗിച്ച് പോലിസുകാരെ ചെറുക്കുന്നതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി റിയാദ് പോലിസ് വക്താവ് അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago