HOME
DETAILS
MAL
കോടഞ്ചേരിയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
backup
June 12 2017 | 21:06 PM
ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ച കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇതുവരെ എട്ടുപേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഇപ്പോള്‍ അഞ്ചുപേര്‍ ചികിത്സയിലാണ്. കൂടാതെ വൈറല്‍പനി ബാധിച്ച് 16 പേരും ചികിത്സയിലുണ്ട്. കോടഞ്ചേരിയുടെ പ്രത്യേകതയായ തോട്ടം മേഖല, കൊക്കോ തോട്ടം, വനാതിര്‍ത്തി എന്നിവിടങ്ങളില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവൃത്തിക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."