ജ്ഞാനപീഠം ജേതാവ് സി. നാരായണ റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ്: തെലുങ്ക് സാഹിത്യമണ്ഡലത്തില്‍ ശ്രദ്ധേയനും ജ്ഞാനപീഠം ജേതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. 86 വയസ് പ്രായമുണ്ടായിരുന്നു.
കവിയും ഗാനരചയിതാവുമായ റെഡ്ഡിക്ക് 1988 ലാണ് സാഹിത്യരംഗത്തെ പരമോന്നത പുരസ്‌ക്കാരമായ ജ്ഞാനപീഠം ലഭിച്ചത്. വിദ്യാഭ്യാസ വിചക്ഷണനും തിരക്കഥാകൃത്തും വാഗ്മിയുമായിരുന്നു. 1977ല്‍ ഇദ്ദേഹത്തെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
തെലങ്കാനയിലെ കരിംനഗര്‍ ജില്ലയില്‍ രാജണ്ണ സിര്‍സില ഗ്രാമത്തില്‍ 1931 ജൂലൈ 29നായിരുന്നു നാരായണ റെഡ്ഡിയുടെ ജനം. ആദ്യത്തെ കവിതാ സമാഹാരം നവ്വനി പാവു 1953ല്‍ പുറത്തുവന്നു. 1980ലാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിതാ സമാഹാരമായ വിശ്വംഭര പുറത്തുവന്നത്. ഈ കൃതിക്കാണ് ജ്ഞാനപീഠം ലഭിച്ചത്. സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."