'കേന്ദ്ര വൈദ്യുതി നിയമം സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ പൊളിക്കാന്‍'
കൊല്ലം: വൈദ്യുതി നിയമം 2018 ഭേദഗതി വൈദ്യുതി ബോര്‍ഡില്‍ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതുവഴി ഈ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്നതിനും ഉപഭോക്തൃ സേവനത്തിന് കുറവ് വരുത്താനും കര്‍ഷകര്‍ക്ക് അടക്കം ലഭിക്കുന്ന സബ്സിഡി ഇല്ലാതാക്കാനും മാത്രമേ ഉപകരിക്കുകയുളളൂവെന്ന് കെ.ഇ.ഇ.സി (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര പ്രദീപ്.
പുനലൂര്‍ ഡിവിഷന് ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ബോര്‍ഡില്‍ 750 മീറ്റര്‍ റീഡര്‍മാരുടെ തസ്തിക ഇല്ലാതായി, കരാറുകാരാണ് പകരം ജോലി ചെയ്യുന്നത്. സെക്ഷന്‍ ഓഫിസുകളില്‍ കാഷ്യര്‍മാരുടെ എണ്ണം 50 ശതമാനം കുറയാന്‍ പോകുന്നു.
ജോലി സ്ഥിരത നല്‍കിയിരുന്ന ഈ സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവം നഷ്ടപ്പെടുത്തുന്ന തരത്തില്‍ വൈദ്യുതി നിയമം 2018 ഭേദഗതി വഴി നടപ്പാക്കുകയാണ്. പ്രസ്തുത നിയമം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. പുനലൂര്‍ ഡിവിഷന് ജനറല്‍ ബോഡിയുടെ പുതിയ ഭാരവാഹികളായി നാസറുദ്ദീന്‍.എന്‍.എച്ച് (പ്രസിഡന്റ്), പ്രകാശ്. സി.ആര്. (സെക്രട്ടറി), ഹാരിഷ്. ടി (ട്രഷറര്‍), മണിയന്, ഷാജിമോന്‍ എന്നിവരെ ജില്ലാ കമ്മിറ്റികളായും തെരഞ്ഞെടുത്തു.
പുനലൂര്‍ രാജീവ് ഭവനില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. വീരേന്ദ്രകുമാര്‍, സംസ്ഥാന ട്രഷറര്‍ വി. പൗലോസ്, ജില്ലാ സെക്രട്ടറി തിലക് രാജ്. എസ്.എല്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഷീബ തമ്പി, കൊട്ടാരക്കര സണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."