HOME
DETAILS

നവോത്ഥാന സമിതിയെ വിഴുങ്ങുന്നത് സംഘ് പരിവാര്‍, നീക്കങ്ങളെല്ലാം ക്ഷേത്രങ്ങളില്‍ പിടിമുറുക്കാനുള്ള സി.പി.എം അജന്‍ഡക്കുശേഷം

  
backup
September 13 2019 | 06:09 AM

sabarimala-issue-news-kerala-125

തിരുവനന്തപുരം: ശബരിമല വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയെ റാഞ്ചുന്നത് സംഘ് പരിവാര്‍. നവോത്ഥാന സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്റെ നേതൃത്വത്തിലുള്ള ഹിന്ദു പാര്‍ലമെന്റിലെ 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിട്ടെന്നാണ് വാര്‍ത്ത. സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസ്സമായതിനാലാണ് പിന്‍മാറുന്നതെന്നാണ് വിശദീകരണം. എന്നാല്‍ പിന്‍വാങ്ങുന്നവരെല്ലാം സംഘ് പരിവാറിന്റെ ആലയിലേക്കാണ് ചേക്കേറുന്നതെന്നും അവരുടെ താളത്തിനൊത്താണ് തുള്ളുന്നതെന്നുമുള്ള സത്യമാണ് വ്യക്തമാകുന്നത്. ഇതറിയാതെയാണ് യു.ഡി.എഫ് പക്ഷത്തുള്ളവര്‍ പോലും രഹസ്യമായി ആഹ്ലാദിക്കുന്നത്.

തെറ്റുതിരുത്തലിന്റെ ഭാഗമായി സി.പി.എം ക്ഷേത്രങ്ങളിലും പള്ളികളിലും പിടിമുറുക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് സമിതിയിലെ പിളര്‍പ്പെന്നതും ശ്രദ്ധേയമാണ്. പല ഘട്ടങ്ങളിലായി തലപൊക്കിയ വിവാദങ്ങള്‍ക്കൊടുവിലാണ് നവോത്ഥാന സമിതിയില്‍ പിളര്‍പ്പുണ്ടാകുന്നതെങ്കിലും ഇപ്പോഴിതിന്റെ ഗുണഭോക്താക്കള്‍ സംഘ് പരിവാര്‍ മാത്രമാണ്. സമിതിയില്‍ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളില്‍ 50ലേറെ ഹൈന്ദവ സംഘടനകളാണ് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ പുറത്തുപോയതെന്നു പറയുമ്പോഴും അവരാരൊക്കെയെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. പുറത്തുപോയവരില്‍ മറ്റാരും പരസ്യ പ്രതികരണവുമായി രംഗത്തുവന്നിട്ടുമില്ല.
രൂപീകരണ ലക്ഷ്യങ്ങളില്‍നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെ.പി.എം.എസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുള്ള ഭിന്നതയാണ് പിളര്‍പ്പിനുള്ള മുഖ്യകാരണമെന്നാണ് സൂചന.
ഹിന്ദു സമുദായത്തിന്റെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ 2009ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്റ് ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നില്ല. സി.പി സുഗതന്‍ അടക്കമുള്ളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമല പ്രക്ഷോഭം ഏറ്റെടുത്തതോടെ എസ്.എന്‍.ഡി.പിക്കും കെ.പി.എം.എസിനുമൊപ്പം ഹിന്ദു പാര്‍ലമെന്റിനെയും സര്‍ക്കാര്‍ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
തുടര്‍ന്ന് മറ്റു മത നേതാക്കളെയും സമിതിയില്‍ അംഗങ്ങളാക്കി. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ വനിതാ മതിലിലും സംഘടന സജീവമായി. പിന്നീട് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകള്‍ തോറും കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് സമുദായ സംഘടനകള്‍ തമ്മില്‍ ഭിന്നത രൂക്ഷമായത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സി.പി.എം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ഥത തെളിയിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിന്ദു പാര്‍ലമെന്റ് ആത്മീയസഭാ നേതാക്കളും വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നാണ് അകന്നു നില്‍ക്കുന്നവരേയും ഇടഞ്ഞു നില്‍ക്കുന്നവരേയും കൂട്ടിപ്പിടിച്ച് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ഇതിനിടയില്‍ സംഘ് പരിവാര്‍ ശ്രമിക്കുന്നത്. അത് ഏതാണ്ട് വിജയിച്ചിട്ടുമുണ്ടെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  12 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  20 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  37 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago