HOME
DETAILS

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏറെ ക്ഷയിച്ചത്: ഐ.എം.എഫ്

  
backup
September 13 2019 | 19:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b5-3

 

വാഷിങ്ടണ്‍: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏറെ ക്ഷയിച്ചതാണെന്ന് ഐ.എം.എഫ്. ഐ.എം.എഫ് പ്രതീക്ഷിച്ചതിലും ഏറെ പിന്നിലാണ്. നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു.
കോര്‍പ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ഐ.എം.എഫ് വക്താവ് ഗെറി റൈസ് പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആശങ്കയ്ക്കിടയാക്കി ജി.ഡി.പി 5% വളര്‍ച്ച മാത്രം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക് ഏഴില്‍ നിന്നും .3%ആയി ഐ.എം.എഫ് കുറച്ചിരുന്നു. 2013 മാര്‍ച്ചില്‍ 4.3 % വളര്‍ച്ച രേഖപ്പെടുത്തിയശേഷം ആറുവര്‍ഷത്തെ ഏറ്റവും താണ വളര്‍ച്ചയാണ് ജി.ഡി.പിയിലുണ്ടായിരിക്കുന്നത്.
രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ജി.എസ്.ടി നിരക്കുകള്‍ താഴ്ത്തി പുനക്രമീകരിക്കുക, ഗ്രാമീണ മേഖലയുടെ ഉപഭോഗ ശേഷി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക മേഖലയിലെ പുനരുദ്ധീകരണം, ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പണ ലഭ്യത, ടെക്‌സ്റ്റെല്‍, ഓട്ടോ, ഇലക്ട്രോണിക്ക് രംഗങ്ങളില്‍ കൂടുതല്‍ വായ്പ ലഭ്യമാക്കുക, അമേരിക്ക, ചൈന വ്യാപാരയുദ്ധത്തിന്റെ വെളിച്ചത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തുക തുടങ്ങി നിര്‍ദേശങ്ങള്‍ മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ് മുന്നോട്ടുവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൃത്യമായി ഇടപെട്ടില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യം വര്‍ഷങ്ങളോളം തുടരുമെന്നും തലക്കെട്ട് സൃഷ്ടിക്കുന്നതിന് പകരം പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കണമെന്നും അത് മറികടക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago