HOME
DETAILS

ഹരിപ്പാട് മെഡിക്കല്‍ കോളജ്: നിര്‍മാണ പ്രവര്‍ത്തികള്‍ ഫെബ്രുവരിയില്‍ തുടങ്ങും

  
backup
August 03 2016 | 20:08 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b-5

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ആദ്യ പൊതു-സ്വകാര്യ സംരംഭമായ ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി അവസാനവാരം ആരംഭിക്കും.
മെഡിക്കല്‍ കോളജ് നിര്‍മാണത്തിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിര്‍മാണം സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മണ്ണ് പരിശോധന ഇന്ന് തന്നെ തുടങ്ങും. ജനുവരി 14ന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  തുടര്‍ന്ന് സാങ്കേതിക അനുമതിക്ക് വിധേയമായി ടെണ്ടര്‍ നടപടികള്‍ ജനുവരി 25ന് ആരംഭിക്കും. ഫെബ്രുവരി 15ന് ടെണ്ടറുകള്‍ സമര്‍പ്പിക്കുന്നതിനും 19ന് തുറക്കുന്നതിനുമാണ് തീരുമാനം.
സമയക്രമം കൃത്യതയോടെ പാലിച്ച് 25ന് പണികള്‍ ആരംഭിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു. അംഗീകരിക്കപ്പെട്ട മാസ്റ്റര്‍പ്ലാന്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന്റെ ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടന്റായി നിയമിതരായ ആര്‍ക്കി മെട്രിക്‌സ് ഇന്ത്യ ഡിസൈന്‍സ് കമ്പനിയുടെ പ്രതിനിധികള്‍ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുമ്പാകെ അവതരിപ്പിച്ചു. ഏറ്റെടുക്കുന്ന ഭൂപ്രകൃതിയുടെ തനിമ നിലനിര്‍ത്തി പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ കാംപസാണ് മെഡിക്കല്‍ കോളജിനായി വിഭാവനം ചെയ്യുന്നത്. സ്വാഭാവിക ജലസ്രോതസ്സുകളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയായ മെഡിക്കല്‍ കോളജാകും ഹരിപ്പാട്ട് ഉയര്‍ന്നുവരുക.
ഒന്നാംഘട്ടത്തില്‍ 10.65 ലക്ഷം ചതുരശ്രഅടിയില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 100 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള കോളജ്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ലൈബ്രറി, ലെക്ചര്‍ ഹാളുകള്‍, എട്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയ്‌ക്കൊപ്പം 500 കിടക്കകളുള്ള വിപുലമായ ആശുപത്രിയും ഒരുക്കും. പത്ത് ഡിപ്പാര്‍ട്ടുമെന്റുകളുടെ ഐ.പി വാര്‍ഡുകള്‍, നാല് ഐ.സി.യുകള്‍, 14 വിഭാഗങ്ങളുടെ പരിശോധനാ സൗകര്യം എന്നിവയും ഉണ്ടാകും.
   അത്യാഹിത വിഭാഗം, ബ്ലഡ്ബാങ്ക് തുടങ്ങി ആറ് ഡയഗ്നോസ്റ്റിക് സംവിധാന സൗകര്യവും ബയോമെഡിക്കല്‍ മുതല്‍ ഹൗസ് കീപ്പിംഗ് വരെയുള്ള സേവന വിഭാഗങ്ങളും കെട്ടിട സമുച്ചയത്തിന്റെ ഭാഗമാകും. പ്രധാന കെട്ടിടത്തിന്റെ മുകളില്‍ ഹെലിപ്പാഡ് സൗകര്യം ഒരുക്കുമെന്നതും ഒരു സവിശേഷതയാണ്. 265 കോടി രൂപയാണ് ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിരിക്കുന്നത്. 80 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 345 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിട്ടുള്ളത്.
നബാര്‍ഡ് നല്‍കിയ 90 കോടി രൂപ വായ്പ ആശുപത്രിയുടെ നിര്‍മാണത്തിനാകും വിനിയോഗിക്കുക. മെഡിക്കല്‍ കോളേജ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നിവ ഇന്‍ഫ്രാമെഡിന്റെ നേതൃത്വത്തില്‍ സമാന്തരമായി നിര്‍മിക്കും. ഓഹരി പങ്കാളിത്തത്തിലൂടെ സ്വരൂപിക്കുന്ന ഫണ്ടാണ് ഈ നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുക.
45 കോടി രൂപ നിലവില്‍ സമാഹരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിന് ആദ്യഘട്ടത്തില്‍ ആവശ്യമായ 25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍ അറിയിച്ചു.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തഹസീല്‍ദാരെ സഹായിക്കുന്നതിനായി ഒരു ഡപ്യൂട്ടി തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഏഴിന് ചേരും.
ആരോഗ്യ വകുപ്പുമന്ത്രി വി.എസ് ശിവകുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago