ബോട്ടിലിടിച്ച കപ്പല്‍ അപകട സമയത്ത് ഓടിച്ചത് സെക്കന്റ് ഓഫിസര്‍
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ അപകടസമയത്ത് നിയന്ത്രിച്ചത് സെക്കന്റ് ഓഫിസറാണെന്ന് കണ്ടെത്തി. കപ്പലിലെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്.
അതേസമയം, ക്യാപ്റ്റന്റേതടക്കം ഓഫിസര്‍മാരെ അറസ്റ്റ് ചെയ്യുന്നത്. വൈകും. എംഎംഡി റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാണ് അറസ്റ്റ് അടക്കം നടപടികളിലേക്ക് കടക്കുക എന്നാണ് വിവരം. എന്നാല്‍ ബോട്ടില്‍ ഇടിച്ചത് അറിഞ്ഞില്ലെന്ന മൊഴിയില്‍ ഉറച്ചാണ് ക്യാപ്റ്റനും ഓഫിസര്‍മാരും.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കപ്പലിലെ ഡിജിറ്റല്‍ രേഖകളടം എല്ലാം പിടിച്ചെടുത്തു. വോയ്‌സ് റെക്കോര്‍ഡര്‍ അടങ്ങുന്ന ഡിജിറ്റല്‍ രേഖകള്‍ വിശദമായി പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയുടെ അനുമതി തേടും.
അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും.സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് ഐപിസി 304-ാം വകുപ്പു പ്രകാരം മനപ്പൂര്‍വമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."