HOME
DETAILS

പട്ടേല്‍ പ്രതിമ: മോദിക്കെതിരേ പ്രതിഷേധവുമായി ഗുജറാത്തിലെ ഗ്രാമീണര്‍

  
backup
October 30 2018 | 19:10 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

കവാഡിയ(ഗുജറാത്ത്): സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഗുജറാത്തില്‍ വന്‍ പ്രതിഷേധം. സര്‍ദാര്‍ സരോവര്‍ ഡാം ഉള്‍പ്പെടുന്ന 22 ഗ്രാമങ്ങളിലെ ജനങ്ങളാണ് പ്രധാനമന്ത്രിക്കെതിരേ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്റ്റാച്യു ഓഫ് യൂനിറ്റി (ഐക്യത്തിന്റെ പ്രതിമ) എന്ന പേരിലാണ് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ കേന്ദ്രം വിശേഷിപ്പിക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിനായി പ്രകൃതിവിഭവങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിക്കുന്ന ജനങ്ങള്‍ ഇന്ന് നടക്കുന്ന പ്രതിമ അനാച്ഛാദന പരിപാടി ബഹിഷ്‌കരിക്കുമെന്നും അറിയിച്ചു.സര്‍ദാര്‍ സരോവര്‍ ഡാമിലാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. വനം, നദികള്‍, വെള്ളച്ചാട്ടങ്ങള്‍, ഭൂമി, കൃഷി എന്നിവയെ ആശ്രയിച്ചാണ് ഞങ്ങള്‍ ഇവിടെ ജീവിച്ചുവന്നത്. ഇതെല്ലാം നശിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഒരാളെ കൊലപ്പെടുത്തിയിട്ടുവേണോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍. ഇത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ താങ്കള്‍ ഞങ്ങളുടെ മുന്‍പില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. ഈ അതിഥിയെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും ഗ്രാമീണര്‍ മോദിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പല ഗ്രാമങ്ങളും കഷ്ടപ്പെടുമ്പോഴാണ് കോടികള്‍ ചെലവഴിച്ച് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതെന്നും ജനങ്ങള്‍ ആരോപിക്കുന്നു.
ഈ പ്രവൃത്തികള്‍ കണ്ട് അദ്ദേഹം കരയുമായിരുന്നു. ഞങ്ങള്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമ്പോഴും എന്തുകൊണ്ട് ഞങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യത്തെ ശ്രദ്ധിക്കാന്‍ താങ്കള്‍ തയാറാകുന്നില്ലെന്നും ഗ്രാമീണര്‍ ചോദിക്കുന്നു. പട്ടേല്‍ പ്രതിമയെ ചൊല്ലി മധ്യപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  2 months ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  2 months ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  2 months ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  2 months ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  2 months ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  2 months ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  2 months ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 months ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 months ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 months ago